തിരുവനന്തപുരം∙: തലസ്ഥാനത്ത് ബിജെപി കൗൺസിലറെ വെട്ടിയത് മുഖംമൂടി സംഘമെന്ന് തെളിവുകൾ. ജില്ലാ ജനറൽ സെക്രട്ടറിയും മേലാങ്കോട് കൗൺസിലറുമായ പാപ്പനംകോട് സജി(36)ക്കാണു വെട്ടേറ്റത്. തലയിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം യാത്ര ചെയ്ത ഏരിയ നേതാവു പ്രകാശനും മർദനമേറ്റു. സംഭവത്തിൽ പ്രതിഷേധിച്ചു പാപ്പനംകോട്, നേമം മേഖലകളിൽ കടകളടച്ചു ബിജെപി ഹർത്താൽ ആചരിച്ചു.
ഇന്നലെ രാവിലെ പത്തിനു വള്ളക്കടവിലെ മരണാനന്തരചടങ്ങിൽ പങ്കെടുത്തു മടങ്ങുന്ന വഴി ശ്രീവരാഹം ഭാഗത്തുവച്ചായിരുന്നു ആക്രമണം. മൂന്നു ബൈക്കുകളിലായി എത്തിയ ഏഴംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ചു വെട്ടുകയായിരുന്നു. തലയിൽ പത്തു തുന്നലുണ്ട്. കഴുത്തിലും സാരമായി പരുക്കേറ്റു.
അക്രമത്തിനു പിന്നിൽ സിപിഎം ആണെന്നു ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് ആരോപിച്ചു. എന്നാൽ സിപിഎം ഇതു നിഷേധിച്ചു. മുഖം മറയ്ക്കാത്ത ചിലരും സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണു സജിയുടെ മൊഴി.
Post Your Comments