ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ ചിയര്‍ ഗേള്‍സിനേക്കാള്‍ താരമായത് ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയാണ്. കോഹ്ലിയുമായുള്ള വിവാഹ ശേഷം അനുഷ്ക ആദ്യമായാണ് ഐപിഎല്‍ ഗാലറിയില്‍ പ്രത്യക്ഷപ്പെടുന്നത്. മത്സരത്തിനിടെ കോഹ്ലിക്ക് ഫ്ളൈംഗ് കിസ് നല്‍കിയതിന്റെ ചിത്രങ്ങള്‍ വന്‍ വൈറലായിരിക്കുകയാണ്.
കിംഗ്സ് ഇലവണ്‍ പഞ്ചാബിന് എതിരായ മത്സരത്തില്‍ കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നാല്വിക്കറ്റിന് ജയിച്ചിരുന്നു. മത്സരത്തില്‍ അനുഷ്ക ഗാലറിയിലെത്തിയതോടെ ക്യാമറ കണ്ണുകള്‍ താരത്തിന് പിന്നാലെയായിരുന്നു.
നേരത്തെയും കോഹ്ലിയുടെ ക്രിക്കറ്റ് മത്സരം കാണുവാനായി അനുഷ്ക ഗാലറിയില്‍ എത്തിയിട്ടുണ്ട്. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ പോയവര്‍ഷം അവസാനമാണ് ഇരുവരും വിവാഹിതരായത്.
Post Your Comments