കൊച്ചി : ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ നവ മാധ്യമങ്ങളിലൂടെ സന്തോഷം പ്രകടിപ്പിക്കുകയും കുട്ടിയെ പരിഹസിക്കുകയും ചെയ്ത മലയാളി യുവാവിനെതിരെ കേസ് ഫയൽ ചെയ്തു.
കൊടക് മഹീന്ദ്ര ബാങ്കിൽ അസിസ്റ്റന്റ് മാനേജരായിരുന്ന കൊച്ചി മരട് സ്വദേശി വിഷ്‌ണു നന്ദകുമാറിനെതിരെയാണ് പനങ്ങാട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. നിരവധി സംഘടനകള്‍ വിഷ്ണുവിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. കമ്മീഷണറടക്കം നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പെൺകുട്ടി കൊല്ലപ്പെടേണ്ടവളാണെന്നും അല്ലെങ്കിൽ ഇന്ത്യയ്‌ക്കെതിരെ ബോംബുമായി വന്നേനെയെന്നുമാണ് പോസ്റ്റ് ഇട്ടത്. സംഭവത്തില്‍ കൊടാക് മഹീന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റിട്ടും പേജ് അണ്‍ലൈക്ക് ചെയ്തും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം തുടര്‍ന്നതോടെ ഇയാളെ ബാങ്കിൽനിന്നും ഇയാളെ പുറത്താക്കിയിരുന്നു.
Post Your Comments