Latest NewsIndiaNews

ഒരു പെണ്‍കുട്ടി കൂടി മൃഗീയമായി കൊല്ലപ്പെട്ടു: ശരീരത്ത് 86 മുറിവുകള്‍

സൂറത്ത്: ഒരു പെണ്‍കുട്ടി കൂടി മൃഗീയമായി കൊല്ലപ്പെട്ടു. കത്വയിലെ കൊലപാതകത്തിന് പിന്നാലെ പതിനൊന്നു വയസ്സുകാരിയുടെ കൊലപാതകവും ഞെട്ടലുളവാക്കുന്നു. എട്ട് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് പതിനൊന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയത്.

read also: പോലീസുദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസിലെ ഇരയെയും രണ്ട് പെണ്‍കുട്ടികളെയും കാണാതായി

ഗുജറാത്തിലെ സൂററ്റില്‍ നിന്നും ഏപ്രില്‍ ആറിനാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ 86 മുറിവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നു. കുട്ടിയുടെ രഹസ്യ ഭാഗത്തും മുറിവുണ്ട്. പീഡനത്തിന്റെ ആഴം പുറത്തറിയുന്നത് ഫോറന്‍സിക് വിദഗ്ദ്ധന്റെ പരിശോധനാ റിപ്പോര്‍ട്ട് വന്നതോടെയാണ്. ചതുപ്പ് നിലത്ത് നിന്നും അഴകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കുട്ടിയെ എട്ട് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചതായി ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

girl rape

shortlink

Related Articles

Post Your Comments

Related Articles


Back to top button