ജയ്‌പൂർ: സ്കൂളിലേയ്ക്ക് കുട്ടികളെ ആകർഷിക്കാൻ അധ്യാപകർ ധാരാളം വഴികൾ കണ്ടെത്താറുണ്ട്. എന്നാൽ രാജസ്ഥാൻ അൽവറിലെ ഗവൺമെൻറ് സീനിയർ സെക്കന്ററി സ്‌കൂളിലെ അധ്യാപകർ സ്വീകരിച്ച വഴി കണ്ടാൽ ആരും ഞെട്ടും. ട്രെയിൻ യാത്ര ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ കാണില്ല. കുട്ടികളാണെങ്കിൽ പിന്നെ പറയേണ്ടല്ലോ. കുട്ടികളെ ആകർഷിക്കാനായി സ്‌കൂൾ തന്നെ ഒരു റെയിൽവേ സ്റ്റേഷന്റെ രൂപത്തിലാക്കിയിരിക്കുകയാണ് അധികൃതർ. സർക്കാർ സ്‌കൂളുകളെ തഴഞ്ഞ് സ്വകാര്യ സ്‌കൂളുകളിലേക്ക് കുട്ടികൾ മാറുന്നത് തടയാനും കുട്ടികൾക്ക് സ്‌കൂളിൽ എത്താനുള്ള ആഗ്രഹം കൂട്ടാനുമാണ് അധികൃതരുടെ ഈ ബുദ്ധിപരമായ നീക്കം.
also read:സ്‌കൂളിൽ നിന്നും 91 പെൺകുട്ടികളെ കാണാതായി ; കാരണം വ്യക്തമാകാതെ അധികൃതർ
സ്‌കൂളിൽ എത്തുന്ന കുട്ടികൾക്ക് ആദ്യ കാഴ്ച്ചയിൽ സ്‌കൂളിലാണ് തങ്ങൾ എത്തിയതെന്ന് അറിയാൻ പോലും കഴിയില്ല. കെട്ടിടത്തിന്റെ രൂപവും ഭിത്തിയിലെ ചിത്രങ്ങളുമെല്ലാം കണ്ടാൽ റെയിൽവേ സ്റ്റേഷൻ ആണെന്നെ പറയും. ക്ലാസ് മുറികൾക്ക് പുറത്തിറങ്ങിയാൽ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന പ്രതീതിയാണ് കുട്ടികൾക്ക് ലഭിക്കുന്നത്. സംഭവം ക്ലിക്ക് ആയതോടെ സ്‌കൂളിലെ മറ്റ് കെട്ടിടങ്ങളും ഇതേ രീതിയിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
Post Your Comments