KeralaLatest NewsIndiaNews

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഭാര്യ അഖിലയുടെ മൊഴിയും പോലീസിന് കുരുക്കായി

വരാപ്പുഴ:  കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ മൊഴിയും പോലീസിനെ കുരുക്കുന്നു. തന്റെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്‌തത്‌ ആളുമറിയാണ്. സജിത്തിനെ അന്വേഷിച്ചെത്തിയ പോലീസ് ആളുമാറി ശ്രീജിത്തിനെ പിടികൂടുകയായിരുന്നു. സജിത്തല്ലെന്ന് പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ പോലീസ് തയ്യാറായില്ല. ജീപ്പിൽ കയറുന്നവരെയും വഴിയിൽവെച്ച് ശ്രീജിത്തിനെ ക്രൂരമായി പോലീസ് മർദ്ദിച്ചിരുന്നു.

പറവൂരിലായിരുന്ന ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തിനെ വീടാക്രമണ വിവരം മൂത്ത സഹോദരന്‍ രഞ്ജിത്താണു ഫോണില്‍ വിളിച്ചറിയിച്ചത്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ജോലി ചെയ്യുന്ന അഖില വീട്ടിലെത്തിയപ്പോള്‍ ശ്രീജിത്ത് ഉറക്കത്തിലായിരുന്നു. വീടാക്രമണവിവരം ശ്രീജിത്തിനെ അറിയിച്ചത് അഖിലയാണ്. അന്നു രാവിലെ വാസുദേവന്റെ മകന്റെ കൂടെ പണിക്കുപോകുമെന്നു ശ്രീജിത്ത് പറഞ്ഞിരുന്നെങ്കിലും തലേന്ന് ഉത്സവത്തിനുപോയ ക്ഷീണത്തില്‍ ഉറങ്ങിപ്പോയതിനാല്‍ ജോലിക്കു പോയില്ല.

also read:ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പോലീസിന്റെ സാക്ഷിമൊഴി വ്യാജം

വീടാക്രമണ കേസുമായി ബന്ധപ്പെട്ട പ്രതികളുടെ വീട് തേടി പോലീസ് എത്തിയപ്പോള്‍ വാസുദേവന്റെ സഹോദരന്‍ ഗണേശനാണു ശ്രീജിത്തിന്റെ വീട് കാട്ടിക്കൊടുത്തത്. ഗണേശനു ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തുമായി വൈരാഗ്യമുണ്ട്. സജിത്തിനെ അന്വേഷിച്ചാണു പോലീസെത്തിയത്. മഫ്തിയിലെത്തിയ പോലീസുകാരില്‍ ഒരാള്‍ കാവി മുണ്ടും ടീ ഷര്‍ട്ടുമാണു ധരിച്ചിരുന്നത്. മറ്റു രണ്ടുപേര്‍ പാന്റ്‌സ് ധരിച്ചിരുന്നു. ഇവര്‍ രണ്ടുപേരും വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിനെ വലിച്ചുകൊണ്ടുപോയി.

പോലീസുകാരില്‍ ഒരാള്‍ സജിത്തിനെ കിട്ടി എന്നു ഫോണില്‍ പറയുമ്ബോള്‍ ഇത് സജിത്ത് അല്ല ശ്രീജിത്താണെന്നു ഗണേശന്‍ പറഞ്ഞു. ഇതിനിടെ ശ്രീജിത്തിനെ ബൂട്ടിട്ട് വയറ്റില്‍ ചവിട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button