കൊച്ചി: ശ്രീജിത്തിന്റെ മരണം തങ്ങളുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് ലോക്കല്‍ പോലീസ് നടത്തുന്നതെന്ന് റൂറല്‍ ടൈഗര്‍ ഫോഴ്സ് സ്ക്വാഡ് അംഗം സന്തോഷ് മാധ്യമങ്ങളോട്. കസ്റ്റഡിയില്‍ എടുത്ത് നാല് മിനിറ്റിനകം മുനമ്പം പോലീസിന്റെ വാഹനം അവിടെ എത്തിരുന്നു.അപ്പോള്‍ തന്നെ ശ്രീജിത്തിനെ കൈമാറുകയും ചെയ്തു. അതിന് ശേഷം തങ്ങള്‍ മറ്റൊരു പ്രതിയെ പിടിക്കുന്നതിനായി പോയെന്നും ഇതിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സന്തോഷ് പറഞ്ഞു. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സ് സ്ക്വാഡ് അംഗങ്ങളാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.
നിലവിലെ നിഗമനമനുസരിച്ച് ശ്രീജിത്തിനെ സ്റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദ്ദിക്കാന്‍ ഇടയില്ല. അറസ്റ്റ് ചെയ്തപ്പോളായിരിക്കണം മര്‍ദ്ദനം ഉണ്ടായതെന്നാണ് ലോക്കൽ പോലീസ് പറയുന്നത്. ജനനേന്ദ്രിയത്തിന് പരിക്കേറ്റതാണ് കേസിലെ പോലീസിന്റെ പങ്ക് വെളിപ്പെടുത്തുന്ന പ്രധാന വഴിത്തിരിവ്. കാരണം പോലീസ് മുറയില്‍ ഇത്തരത്തില്‍ മുമ്പും പല കേസുകളിലെ പ്രതികള്‍ക്കും ഇത്തരത്തില്‍ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. അതേസമയം മരണ കാരണം ചെറുകുടലിനുണ്ടായ പരിക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുകുടല്‍ മുറിഞ്ഞതോടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നു. ഇതുമൂലം സംഭവിച്ച അണുബാധയാണ് മരണം സംഭിച്ചത്.
ശരീരത്തില്‍ നിന്ന് 18 പരുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പോലീസിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതാണ്.റിപ്പോര്‍ട്ടില്‍ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്. മര്‍ദ്ദനത്തില്‍ വൃഷണത്തില്‍ രക്തം കട്ടപിടിച്ചിരുന്നു. ചെറുകുടലും മുറിഞ്ഞ് തൂങ്ങിയിരുന്നു. ശരീരത്തിന്റെ പലയിടങ്ങളിലും ചതവുകളും ഉണ്ട്. അതേസമയം പുറത്ത് കാണുന്ന രീതിയിലുള്ള മുറിവുകളും ചതവുകളും റിപ്പോര്‍ട്ടില്‍ ഇല്ല.
Post Your Comments