റിയാദ് : അറബ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിസന്ധിയ്ക്ക് പരിഹാരമാകുമോ? സൗദി വിദേശകാര്യമന്ത്രി പറയുന്നത് ഇങ്ങനെ. അറബ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിസന്ധിയ്ക്ക് പരിഹാരമാകില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി . ഖത്തര്‍ പ്രതിസന്ധി സംബന്ധിച്ച് അറബ് ലീഗ് യോഗത്തില്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്ന് സൗദി വിദേശകാര്യമന്ത്രി അദല്ദഅല്-ജുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഖത്തര്‍ ഉപരോധം സംബന്ധിച്ചുള്ള തീരുമാനം ജി.സി.സിയിലായിരിയ്ക്കും. അല്ലെങ്കില്‍ ഗള്‍ഫ് കോര്പ്പറേഷന് കൗണ്‍സിലില്‍ ആയിരിയ്ക്കും.
അതേസമയം പ്രതിസന്ധി സംബന്ധിച്ചുള്ള മീറ്റിംഗിന്റെ അജണ്ട ഞായറാഴ്ച അവതരിപ്പിക്കും. സൗദി അറേബ്യയുടെ ആതിഥേയത്തില്‍ 21 അറബ് ലീഗ് രാജ്യങ്ങള്‍ സമ്മേളനത്തില്‍ സംബന്ധിയ്ക്കും. സിറിയ അറബ് ലീഗില്‍ അംഗമായിരുന്നുവെങ്കിലും 2011 ല്‍ സിറിയയുടെ അംഗത്വം റദ്ദാക്കിയിരുന്നു.
സൗദിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുക്കുന്നുണ്ട്. ഖത്തറിനെതിരെ പത്ത് മാസമായി അറബ് ലീഗ് രാജ്യങ്ങളഉടെ ഉപരോധം തുടരുകയാണ്.
Post Your Comments