Latest NewsInternationalGulf

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക് ആയുധങ്ങളുടെ പ്രദര്‍ശനവുമായി ഖത്തർ

ദോഹ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക് ആയുധങ്ങളുടെയും പ്രദര്‍ശനവുമായി ഖത്തർ. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (മിയ)ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഖത്തറി പൗരനായ ഫദേല്‍ അല്‍ മന്‍സൂരിയുടെ ശേഖരത്തില്‍നിന്നുള്ള ആയുധങ്ങളുടെ പ്രദർശനം ഈ മാസം മുതൽ തുടങ്ങി 2018 മേയിലായിരിക്കും അവസാനിക്കുക. പൗഡര്‍ ആന്‍ഡ് ഡമാസ്‌ക്-ഇസ്ലാമിക് ആംസ് ആന്‍ഡ് ആര്‍മര്‍’ എന്ന പേരിലുള്ള പ്രദര്‍ശനം ഖത്തര്‍ മ്യൂസിയം അധ്യക്ഷ ശൈഖ അല്‍ മയസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക.

തുര്‍ക്കി, ഇറാന്‍, ഇന്ത്യ എന്നിവിടങ്ങളിലെ രാജവംശം പതിനേഴാം നൂറ്റാണ്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ട് മധ്യത്തില്‍ വരെ ഉപയോഗിച്ചിരുന്ന ആയുധങ്ങളും നൂറ്റാണ്ട് പഴക്കമുള്ള കരകൗശല ഉത്പന്നങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. ഓട്ടോമാന്‍, സഫാവിദ്, മുഗള്‍ രാജാക്കന്മാര്‍ എന്നീ മൂന്ന് രാജവംശങ്ങളുടെ കാലത്തുള്ള ആയുധങ്ങൾ അലങ്കരിച്ചിരിക്കുന്ന ശൈലിയും മറ്റും സമാനസ്വഭാവത്തിലുള്ളതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button