Latest NewsCinemaNewsIndia

ദേശീയ ജൂറിക്കെതിരെ റസൂല്‍ പൂക്കുട്ടി

ദേശീയ ജൂറിക്കെതിരെ റസൂല്‍ പൂക്കുട്ടി. അനര്‍ഹനായ വ്യക്തിക്കാണ് ശബ്ദലേഖനത്തിനുള്ള പുരസ്‌കാരം നല്‍കിയതെന്ന് വ്യക്തമാക്കി പൂക്കുട്ടി. ജൂറി പുരസ്‌കാരം നല്‍കിയിരിക്കുന്നത് ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങള്‍ തൊട്ടിട്ടില്ലാത്ത ആള്‍ക്കാണ്. അതിനാൽ ഇത്തവണത്തെ ജൂറിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

read also: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; മലയാളത്തിനു അഭിമാന നിമിഷം

ജൂറി സൗണ്ട് ഡിസൈനറിന്റെ റെക്കോര്‍ഡിസ്റ്റിന്റെയും ജോലി എന്താണെന്ന് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും റസൂല്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.

മല്ലിക ദാസിനെയാണ് ഇത്തവണ മികച്ച ഓഡിയോ ഗ്രാഫറായി തെരഞ്ഞെടുത്തിരിക്കുന്നത്. അസാമീസ് ചിത്രം റോക്ക്‌സ്റ്റാറിലെ സൗണ്ട് മിക്‌സിങ് ആണ് മല്ലികയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button