Latest NewsNews

പ്രതിഷേധക്കാരനെ ബോണറ്റിൽ വഹിച്ച്​ ബി.ഡി.ഒയുടെ കാർ ഓടിയത് ​​4 കിലോമീറ്റർ(വീഡിയോ)

പലരീതിയിൽ പ്രതിഷേധക്കാർ പ്രകടനങ്ങൾ നടത്താറുണ്ട് അതൊക്കെ ഇന്ത്യയിലെ പതിവ് കാഴ്ചയുമാണ്. എന്നാൽ ഒരാൾ നടത്തിയ വ്യത്യസ്‍തമായ പ്രതിഷേധ പ്രകടന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രതിഷേധക്കാരനെ ബോണറ്റിൽ വഹിച്ച്​ ബി.ഡി.ഒ (​​ബ്ലോക്ക്​ ഡെവലപ്പ്ൻമെന്റ് ഓഫീസർ)യുടെ വാഹനം നീങ്ങിയത്​ നാല്​ കീലോ മീറ്ററാണ്. രാംനഗറി​ലാണ്​ പ്രതിഷേധക്കാരനെയും വഹിച്ച്​ ബി.ഡി.ഒയുടെ വാഹനം ഒാടിച്ചത്​​.

ഗ്രാമത്തിലെ ശൗചാലയത്തിനുള്ള രണ്ടാംഘട്ട തുക അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ ബി.ഡി.ഒ പങ്കജ്​ കുമാറിനെതിരെ പ്രദേശവാസികൾ പ്രതിഷേധമുയർത്തിയത്​. അദ്ദേഹത്തിന്റെ ഒാഫീസിന്​ മുന്നിലായിരുന്നു പ്രതിഷേധം. ഒാഫീസിൽ നിന്ന്​ പുറത്തിറങ്ങിയ ബി.ഡി.ഒ പ്രതിഷേധക്കാരെ കാണാനോ സംസാരിക്കാനോ തയ്യാറാവാതെ കാറിൽ കയറി പോവാൻ ഒരുങ്ങുകയായിരുന്നു. ഇതോടെ ഗ്രാമീണർ അദ്ദേഹ​ത്തി​ന്റെ കാർ വളഞ്ഞു. നിരവധി തവണ ഹോണടിച്ചിട്ടും പ്രതിഷേധക്കാർ മാറാൻ കൂട്ടാക്കിയില്ല. തുടർന്ന്​ ബ്രിജ്​പാൽ എന്ന ഗ്രാമീണൻ കാറി​ന്റെ ബോണറ്റിലേക്ക്​ കയറി.

ബ്രിജ്​പാൽ കാറിന്റെ ബോണറ്റിൽ കയറിയതിൽ ​പ്രകോപിതനായ പങ്കജ്​ കുമാർ കാറോടിച്ച്​ പോവുകയായിരുന്നു. ബ്രിജ്​പാൽ ബോണറ്റിലുണ്ടായിട്ടും വാഹനം നിർത്താൻ പങ്കജ്​ തയാറായില്ല. പിന്നീട്​ നാല്​ കിലോ മീറ്ററിന്​ ശേഷമാണ്​ പങ്കജ്​ വാഹനം നിർത്തിയത്​. സംഭവത്തി​ന്റെ വീഡിയോയും പങ്കജ്​ കുമാർ ചിത്രീകരിച്ച്​ സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചിട്ടുണ്ട്​. ഇരുവ​രും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്​. കേസ്​ അന്വേഷിക്കാൻ ചീഫ്​ ഡെവലപ്​മെന്റ് ​ ഒാഫീസർ തലവനായുള്ള മൂന്നംഗ സമിതിയെ ജില്ല മജിസ്​ട്രേറ്റ്​ നിയമിച്ചു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button