KeralaLatest NewsNews

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര വെണ്‍പകല്‍ കുറ്റിയാണി കെ.പി നിലയത്തില്‍ പ്രസന്നകുമാര്‍ (46) ആണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂന്തുറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് പ്രസന്നകുമാര്‍.കടബാദ്ധ്യതയെ തുടര്‍ന്ന് അത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍.

ഇന്ന് രാവിലെ യാണ് വീടിനു പുറകിലെ മരത്തില്‍ തുങ്ങി നില്‍ക്കുന്ന നിലയില്‍ ബന്ധുക്കള്‍ കണ്ടത്. ഇടക്ക് സസ്പെന്‍ഷനിലായ ഇയാള്‍ കടുത്ത കടബാദ്ധ്യതയിലായിരുന്നു എന്നാണു റിപ്പോർട്ട്. കുറെ ദിവസങ്ങളായി ഇയാൾഅസ്വസ്ഥനായിരുന്നു. ഇന്നലെ രാത്രി വീട്ടുകാര്‍ ഉറങ്ങിയ ശേഷം വീടിന് പുറകിലെ മരത്തില്‍ തൂങ്ങിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.  നെയ്യാറ്റിന്‍കര പോലീസ് മേല്‍നടപടി സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button