ഏത് ആഘോഷം എത്തിയാലും വിപണികളാണ് ആദ്യം അവ തിരിച്ചറിയുന്നത്. മലയാളികളെ സംബന്ധിച്ച് വിഷുവാണ് ഇനി വരാനിരിക്കുന്ന ഉത്സവം. വിഷുവിന് കണിവെയ്ക്കുന്ന പച്ചക്കറികൾ ഇടം പിടിക്കുന്നതിന് മുമ്പ് തന്നെ വിപണി കീഴടക്കിയിരിക്കുകയാണ് കണിയുടെ പ്രധാന ഭാഗമായ കൃഷ്ണ വിഗ്രഹങ്ങൾ.
75 രൂപ മുതല്‍ 300 രൂപ വരെയാണ് കൃഷ്ണവിഗ്രഹങ്ങളുടെ വില. വിവിധ വര്‍ണങ്ങളിലാണ് കൃഷ്ണവിഗ്രഹങ്ങള്‍ വിപണിയിലെത്തുന്നത്. കണ്ണെഴുതിയും കളഭക്കുറി വരച്ചും വിപണിയിലെത്തുമ്പോള്‍ കാര്‍ണവര്‍ ഭംഗി ഏറെ. കാര്‍വര്‍ണന്‍ മാത്രമല്ല വിപണിയിലെത്തുന്നത്. മഞ്ഞ,നീല, കറുപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളില്‍ കൃഷ്ണവിഗ്രഹങ്ങള്‍ വിഷുവിപണി കീഴടക്കുന്നു
കണിവയ്ക്കാന്‍ കൃഷ്ണവിഗ്രഹം അനിവാര്യമായതിനാല്‍ നിരവധി പേരാണ് വിഗ്രഹങ്ങള്‍ വാങ്ങാനെത്തുന്നത്. വിഷുവിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കച്ചവടക്കാരാണ് കൃഷ്ണവിഗ്രഹങ്ങള്‍ വില്‍ക്കാനായി കേരളത്തിലെത്തുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ക്ക് 75 രൂപമുതല്‍ മുന്നൂറ് രൂപ വരെയാണ് വില.
Post Your Comments