Latest NewsKeralaNews

കത്വയില്‍ പിഞ്ചു ബാലികയെ മൃഗീയമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിന്റെ നാള്‍ വഴികളിലൂടെ..

സന്ദീപ്‌ ആര്‍ വചസ്പതി

മൃഗീയം എന്ന് വിശേഷിപ്പിച്ച് മൃഗങ്ങളെ അപമാനിക്കാൻ കഴിയാത്തതിനാൽ ആ വാക്ക് ഉപയോഗിക്കുന്നില്ല. മനസാക്ഷിയുള്ളവർക്ക് ആലോചിക്കാൻ പോലും സാധിക്കാത്ത ക്രൂരത. ലോകത്തിൽ ഒരിടത്തും ഇനി ആവർത്തിക്കരുതേ എന്ന പ്രാർത്ഥിക്കാൻ മാത്രമേ ഇപ്പോൾ സാധിക്കൂ. പക്ഷേ അപ്പോഴും ഈ സംഭവത്തിൽ മതവും രാഷ്ട്രീയവും കലർത്തുന്ന ദുഷ്ടബുദ്ധികളെ തുറന്നു കാണിക്കാതിരിക്കാൻ സാധ്യമല്ല. ഈ സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രതിക്കൂട്ടിൽ നിർത്താൻ എന്തെങ്കിലും കാരണമുണ്ടോ? ചില വസ്തുതകൾ പരിശോധിക്കാം.

* 2018 ജനുവരി 10 ഉച്ചയ്ക്ക് 2 മണി മുതൽ മകളെ കാണാനില്ലെന്ന് കാണിച്ച് അച്ഛൻ മുഹമ്മദ് യൂസഫ് ഹിരാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു.

* പരാതിയുടെ അടിസ്ഥാനത്തിൽ അന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്ത് ഹിരാനഗർ പൊലീസ് കേസ് അന്വേഷണം തുടങ്ങി.

* ഒരാഴ്ചയ്ക്ക് ശേഷം 2018 ജനുവരി 17 ന് തൊട്ടടുത്ത വനത്തിൽ നിന്ന് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്തു.

* അന്ന് തന്നെ പോസ്റ്റ് മോർട്ടം നടത്തി ക്രൂരമായ ബലാത്സംഗം സ്ഥിരീകരിക്കുന്നു.

* ജനുവരി 19 ന് പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നു.

* പെൺകുട്ടികളോടുള്ള മോശം പെരുമാറ്റത്തെ തുടർന്ന് 3 മാസം മുൻപ് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് പ്രതിയെന്ന് കണ്ടെത്തുന്നു.

* ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇയാളെ ജുവനൈൽ ഹോമിലേക്ക് അയക്കുന്നു
ജനുവരി 22 ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി സർക്കാർ ഉത്തരവിടുന്നു.

* 23 ന് എഎസ് പി നവീദ് പീർസാദയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

* പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്മാവൻ, അമ്മാവന്‍റെ മകൻ, സുഹൃത്ത്, എസ്ഐ അടക്കമുള്ള 4 പൊലീസുകാർ, നാട്ടുകാരൻ എന്നിവരെ അറസ്റ്റ് ചെയ്തു.

* 130 സാക്ഷി മൊഴികൾ പൊലീസ് ശേഖരിച്ചു, പ്രായപൂർത്തിയാകാത്ത പ്രതികളുടെ ലൈംഗിക ശേഷി പരിശോധിച്ചു.

* കത്വാ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്, ഫോറൻസിക് വിദഗ്ദ്ധർ ഇവരെ സ്ഥലത്തെത്തിച്ച് പൊലീസ് ശാസ്ത്രീയമായി തെളിവ് ശേഖരിച്ചു.

* ഡിഎൻഎ പരിശോധന നടത്തി പ്രതികളുടെ പങ്ക് സംബന്ധിച്ച തെളിവ് ശേഖരിച്ചു.

* സംഭവം നടക്കുമ്പോൾ മീററ്റിലായിരുന്നു എന്ന് സ്ഥാപിക്കാൻ പ്രതികളിലൊരാൾ നടത്തിയ ശ്രമം പൊലീസ് തകർത്തു.

* എല്ലാത്തിനുമുപരി 90-ാം ദിവസം കുറ്റ പത്രം സമർപ്പിച്ച് പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നതും നിഷേധിച്ചു.
ഇതിൽ എവിടെയാണ് സംസ്ഥാന ഭരണ കൂടത്തെ വിമർശിക്കാനുള്ള സാഹചര്യം?.
ഏത് ചോദ്യത്തിനാണ് നരേന്ദ്രമോദി മറുപടി പറയേണ്ടത്?.

ഇത്രയും ശാസ്ത്രീയവും ആർജ്ജവവുമുള്ള കേസ് അന്വേഷണം കേരളത്തിൽ എത്ര കേസുകളിൽ നടക്കുന്നുണ്ടെന്ന് ആരോപണം ഉന്നയിക്കുന്നവർ പറയണം. കുറ്റപത്രം സമർപ്പിക്കാത്തതു കൊണ്ട് മാത്രം കേരളത്തിലെ എത്ര കേസുകളിൽ പ്രതികൾ ജാമ്യം നേടി പുറത്തു വന്നിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ തിരക്കണം. ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എത്രയോ പെൺകുട്ടികളുടെ ആത്മാക്കൾ കേരളത്തിൽ നീതിക്കായി അലയുന്നുണ്ടെന്ന് ഇവർക്കറിയാത്തതല്ലല്ലോ?. പെൺകുട്ടി മുസ്ലീം ആയതു കൊണ്ടാണ് കൊലപാതകം ഉണ്ടായതെന്ന് പറയുന്ന പുഴുത്ത മനസ്സുകൾക്ക് നല്ല നമസ്കാരം.
…………………………………
നാളിതു വരെ ഈ വാര്‍ത്ത പുറത്തു വരാഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ഇവിടുത്തെ മാധ്യമ ശിങ്കങ്ങളാണ്. ഒരു പക്ഷേ കുറ്റ പത്രം വായിച്ചപ്പോഴാകും ഇതിന്‍റെ തീവ്രത മനസ്സിലായത്.

മറ്റൊരാക്ഷേപം ക്ഷേത്രക്കെട്ടിടത്തിൽ വെച്ച് ബലാത്സംഗവും കൊലപാതകവും നടന്നുവെന്നാണ്. പിഞ്ചുകുഞ്ഞിൽ ദൈവത്തെ കാണാത്തവർ ക്ഷേത്രത്തിൽ ദൈവത്തെ കാണും എന്ന് വിശ്വസിച്ച നമ്മളാണ് മണ്ടൻമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button