Latest NewsKeralaNews

കെസിഎയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കെസിഎയ്ക്ക് എതിരെ ലഭിച്ച പരാതിയിലാണ് ഹൈക്കോടതി വിമർശിച്ചത്. ജനങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോൾ, ശ്രദ്ധ പുലർത്തണമെന്നും അതിനു പറ്റില്ലെങ്കിൽ, രാജി വെച്ച് പുറത്തു പോകണം എന്നും കോടതി വാക്കാൽ പരാമർശം നടത്തി.

പുതിയതായി ചാർജ് എടുത്ത കമ്മിറ്റി ഒരു തെറ്റും ചെയ്‌തിട്ടില്ല എന്ന് കെസിഎ വാദിച്ചു. കെസിഎയില്‍ അഡ്മിനിസ്ട്രേറ്റര്‍ വന്നാല്‍ എന്താണ് കുഴപ്പം എന്നും കോടതി ചോദിച്ചു. കെസിഎയുടെ റെക്കോഡുകളില്‍ കൃത്രിമവും തിരുത്തലും നടന്നിട്ടുണ്ട്.

അഡ്മിനിസ്ട്രേറ്റര്‍ വന്നാല്‍ അസോസിയേഷനില്‍ അഴിമതി ഉണ്ടെന്ന് ജനം കരുതുമെന്ന് കെസിഎ മറുപടി നല്‍കി. അഴിമതി ഉണ്ടെങ്കില്‍ പുറത്തു വരട്ടെ എന്ന് കോടതിയും വ്യക്തമാക്കി. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കിയില്ല, തെരഞ്ഞെടുപ്പോ, ബൈലോ ഭേദഗതിയോ നടപ്പാക്കിയില്ലെന്നും കാണിച്ച് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.നാളെ കേസിൽ ഒരു ഇൻററിങ് ഓർഡർ ഉണ്ടാവും എന്ന് കോടതി അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button