Latest NewsArticle

13ാം തീയതിയും വെള്ളിയാഴ്ച്ചയും ഒത്തുചേരുന്ന ദിനത്തിന്‌റെ രഹസ്യമെന്ത്…?

തോമസ്‌ ചെറിയാന്‍ കെ

ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തുന്ന കറുത്ത ദിനങ്ങളും പ്രതിഭാസങ്ങളും ഏറെയുണ്ട്. അതില്‍ പ്രഥമ സ്ഥാനം നല്‍കാവുന്ന ഒന്നാണ് പതിമൂന്ന് എന്ന തീയതിയും വെള്ളിയാഴ്ച്ചയും ഒത്തു ചേരുന്ന ആ കറുത്ത ദിനം. ചുരുളഴിയാത്ത രഹസ്യങ്ങളുടെ ഒരു കൂമ്പാരമാണ് ഈ തീയതിയ്ക്കു പിന്നിലുള്ളത്. മരണത്തിന്‌റെ രക്തക്കറ മണക്കുന്ന ആ കറുത്ത രാത്രിയുടെ പിന്നാമ്പുറ രഹസ്യമെന്തെന്നറിയാന്‍ ജിജ്ഞാസയോടെ കാത്തിരിക്കുകയാണ് ലോകം. കാരണം ഈ വര്‍ഷവുമുണ്ട് ആ കറുത്ത ദിനം അതും രണ്ടു തവണ. ഒന്നാമതായി 2018 ഏപ്രില്‍ 13. അടുത്തത് 2018 ജൂലൈ 13.

13 വെള്ളിയുടെ പിന്നാമ്പുറത്തേക്ക്

ഇറ്റാലിയന്‍ ഗാനരചയിതാവായ ഗോവാക്കിനോ റോസ്സിനിയുടെ ആത്മകഥയിലാണ് വെള്ളിയാഴ്ച്ചയും പതിമൂന്നും ഒത്തു ചേരുന്ന ദിനത്തെപ്പറ്റി ആദ്യം വിവരിച്ചിരിക്കുന്നത്. അദ്ദേഹം മരിച്ച ശേഷം ഒരു വര്‍ഷം കഴിഞ്ഞ് 1869ലാണ് ഈ ആത്മകഥ പ്രസിദ്ധീകരിച്ചത്. വെള്ളിയാഴ്ച്ചയും പതിമൂന്ന് എന്ന സംഖ്യയും അശുഭമായാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. അദ്ദേഹം മരിച്ചതും വെള്ളിയാഴ്ച്ചയും 13ഉം ചേര്‍ന്നു വന്ന ദിനത്തിലാണ്. 1868ല്‍. തോമസ് ലോസണ്‍ രചിച്ച ‘ഫ്രൈഡേ ദ് തേര്‍ട്ടീന്‍ത്’ എന്ന കൃതിയിലെ പരാമര്‍ശവും ഈ ദിനത്തിനു മേല്‍ ഭീതിയുടെ കറുത്ത നിഴല്‍ വീഴ്ത്തിയിട്ടുണ്ട്. 1907ല്‍ പ്രസിദ്ധീകരിച്ച ഈ രചന ഇന്നും ചൂടപ്പം പോലെ വിറ്റു പോകുന്നു. പതിമൂന്നാം തീയതിയും വെള്ളിയാഴ്ച്ചയും ഒത്തു വരുന്ന ദിനത്തില്‍ ഓഹരി വിപണി തകര്‍ക്കാന്‍ ശ്രമിക്കുന്ന വാള്‍സ്ട്രീറ്റ് ബ്രോക്കറുടെ കഥയാണ് ഇതില്‍ വിവരിക്കുന്നത്. ഫ്രൈഡേ ദി തേര്‍ട്ടീന്‍ത് എന്ന ചിത്രത്തില്‍ മാസ്‌ക് ധരിച്ച് കയ്യില്‍ മൂര്‍ച്ചയേറിയ വാളുമായി വരുന്ന ജാസണ്‍ വൂര്‍സ് എന്ന കഥാപാത്രത്തിന്‌റെ ഭീതിയുളവാക്കുന്ന പ്രകടനവും ഈ ദിനത്തെ ജനമനസുകളില്‍ കറുത്ത അധ്യായമാക്കി മാറ്റി.

അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേയുണ്ട് 13ാം തീയതി വെള്ളിയാഴ്ച്ചയെ കറുത്ത ദിനം എന്ന് മനസിലുറപ്പിക്കുന്ന തരം വിശ്വാസങ്ങള്‍. ക്രിസ്തു മത വിശ്വാസികളിലാണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. യേശുവിന്‌റെ അന്ത്യ അത്താഴ സമയത്ത് പതിമൂന്ന് പേരാണ് തീന്‍മേശയ്ക്ക് ചുറ്റുമുണ്ടായിരുന്നത്. പെസഹ വ്യാഴ ദിനത്തില്‍ അവസാന അത്താഴത്തില്‍ പങ്കെടുന്ന ശിഷ്യന്‍മാരില്‍ പതിമൂന്നാമത്തെ ആളാണ് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാ !!!

എല്ലാ മനുഷ്യരും ഈ തീയതിയെ നിര്‍ഭാഗ്യമായി കരുതുന്നില്ല. എന്നാല്‍ സ്പാനിഷ് ,ഗ്രീക്ക് എന്നി വിഭാങ്ങളിലുള്ളവര്‍ ഈ ദിനത്തെ അശുഭസൂചനയായി കാണുന്നു. ഇറ്റലിയില്‍ 17 ഉം വെള്ളിയും ചേരുന്ന ദിനമാണ് നിര്‍ഭാഗ്യമായി വിശ്വസിച്ചു വരുന്നത്. വര്‍ഷത്തില്‍ രണ്ടു തവണയോ മൂന്നു തവണയോയാണ് ഇത്തരം വെള്ളിയാഴ്ച്ചകള്‍ ഉണ്ടാകുന്നത്. അവസാനമായി മൂന്നു തവണ വന്നത് 2012, 2015 എന്നീ വര്‍ഷങ്ങളിലാണ്. പ്രശസ്ത എഴുത്തുകാരനായ സ്റ്റീഫന്‍ കിങ്ങും ഈ തീയതിയെ ഭയപ്പെട്ടിരുന്നു. പ്രേത നേവലുകള്‍ എഴുതിയിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഓര്‍ക്കണം. ‘പരാകെവിഡെകട്രിയഫോബിയ’ എന്നാണ് ഈ തീയതിയെ ഭയപ്പെടുന്ന അവസ്ഥയ്ക്ക് ശാസ്ത്രീയമായി പറയുന്നത്. വിവിധ തലങ്ങളില്‍ പ്രശസ്തിയുടെ കൊടുമുടി കീഴടക്കിയവരും ഈ തീയതിയില്‍ ജനിച്ചിട്ടുണ്ട്. മേരി കെയ്റ്റ്, ആഷ്‌ലി ഓസ്റ്റീന്‍, ജൂലിയ ലൂയിസ് ഡ്രെയ്ഫസ്, സ്റ്റീവ് ബസ്‌കെമി, പീറ്റര്‍ ടോര്‍ക്ക് എന്നിവരാണ് അതില്‍ ചിലര്‍. പ്രശസ്ത നടല്‍ തുപാക്ക് ഷക്കൂര്‍ 25ാം വയസില്‍ ക്രൂരമായി വെടിയേറ്റു മരിച്ചത് 1996 സെപ്റ്റംബര്‍ 13നാണ്. അതും വെള്ളിയാഴ്ച്ച!!!!

‘ഫ്രൈഡേ ദി തേര്‍ട്ടീന്‍ത്’ സീരിയസില്‍ ഇതു വരെ 12 ഹോളിവൂഡ് ചിത്രങ്ങളാണ് ഇറങ്ങിയിരിക്കുന്നത്. കൂടാതെ വേറെ ടിവി സീരീസില്‍ പെട്ടവയും നോവലുകളും കോമിക്ക് ബുക്കുകളും ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴും ദിവസവും ഈ നോവലുകളുടെ നൂറുകണക്കിനു കോപ്പികളാണ് വിറ്റഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button