Latest NewsKeralaIndiaNews

ദിവ്യ എസ് അയ്യർക്കെതിരായ ആരോപണം: ഭൂമി പരിശോധന ഇന്ന്

തിരുവനന്തപുരം: മുന്‍ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരായ ഭൂമിയിടപാട് ആരോപണത്തിൽ ഭൂമി പരിശോധന ഇന്ന് നടക്കും. വര്‍ക്കല അയിരൂരിലെ സർക്കാർ ഭൂമി ദിവ്യ എസ് അയ്യര്‍ സ്വകാര്യവ്യക്തിക്ക് നൽകി എന്നതാണ് ആരോപണം. ഭൂമിയുടെ രേഖകൾ ജില്ലാ സര്‍വേ സൂപ്രണ്ട് എസ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പരിശോധിക്കും

also read:ഭൂമി ഇടപാട്: സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് വീഴ്ച പറ്റിയിട്ടില്ല

വര്‍ക്കല താലൂക്ക്, അയിരൂര്‍ വില്ലേജ് എന്നിവിടങ്ങളിലെ ഭൂരേഖകള്‍ ഇതിനായി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍വേ നമ്പറുകൾ സംബന്ധിച്ച പരിശോധനയാണ് ഇന്ന് നടക്കുക . ഇലകമണ്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ദാനം ചെയ്തതിന്റെ പേരില്‍ ദിവ്യ എസ് അയ്യരെ സബ്കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി തദ്ദേശഭരണവകുപ്പില്‍ നിയമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button