![attack malappuram](/wp-content/uploads/2018/04/cpm-1.png)
തിരൂര്‍: മലപ്പുറത്ത് വീണ്ടും മുസ്ലിം ലീഗ് – സിപിഎം സംഘര്‍ഷം. കൂട്ടായിയില്‍ വ്യാഴാഴ്ച വൈകിട്ടുയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഫസല്‍, സിപിഎം പ്രവര്‍ത്തകന്‍ അന്‍വര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മാരകായുധങ്ങളുമായെത്തിയ സംഘമാണ് ഇരുവരെയും വെട്ടിയത്.
ഫസലിന് കാലുകള്‍ക്കും കൈകള്‍ക്കും പുറംഭാഗത്തും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഫസലിനെ പോലീസ് ജീപ്പിലാണ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് പരിക്കേറ്റ അന്‍വര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
Post Your Comments