ലോകത്തിലെ ഏറ്റവും എരിവ് കൂടുതലുള്ള ചുവന്ന മുളകാണിത്. ഇത് കഴിച്ചതുമൂലം വിട്ടുമാറാത്ത തലവേദനയ്ക്ക് അടിമപ്പെട്ടിരിക്കുകയാണ് ഒരു യുവാവ്. ഏറ്റവും കൂടുതല്‍ മുളക് കഴിക്കുന്ന മത്സരത്തില്‍ പങ്കെടുത്ത അമേരിക്കക്കാരന്‍ യുവാവിനാണ് ഇപ്പോള്‍ തലവേദന. ഛര്‍ദ്ദിയാണ് ആദ്യ ലക്ഷണമായി കണ്ടതെന്നാണ് വിവരം. പിന്നീട് കഴുത്തിലും തലയ്ക്കും വേദന അനുഭവപ്പെടാന്‍ തുടങ്ങി. കുറേനാള്‍ ഇതുതുടര്‍ന്നതിനുശേഷമാണ് ഇയാള്‍ ഡോക്ടറുടെ ചികിത്സ തേടിയത്.
രോഗം തലച്ചോറിനാണ് ബാധിച്ചിരിക്കുന്നത്. റിവേഴ്‌സിബിള്‍ സെറിബ്രല്‍ വാസോകോണ്‍സ്ട്രിക്ഷന്‍ സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയെ പറയുന്നതെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. തലച്ചോറിലെ രക്തക്കുഴലുകളെ ഇത് സാരമായി ബാധിച്ചു. ഇങ്ങനെയൊരു അവസ്ഥ ഇതാദ്യമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തണ്ടര്‍ക്ലാപ് തലവേദന എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. മാരക രോഗത്തിന് കാരണമാക്കുന്നതാണ് ചില്ലി പെപ്പറെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ മുളക് അമിതമായി കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കണിയൊരുക്കാന്‍ വിപണി കീഴടക്കി കൃഷ്ണവിഗ്രഹങ്ങളെത്തി
Post Your Comments