തിരുവനന്തപുരം: ക്രിമിനല്‍ക്കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ നിർദേശം. ക്രിമിനല്‍ക്കേസില്‍ പ്രതികളെന്ന് ആഭ്യന്തരവകുപ്പ് കണ്ടെത്തിയ 1,129 പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാകും നടപടി ഉണ്ടാകുക. ക്രിമിനല്‍ കേസില്‍ പ്രതികളായവരെ നിയമപരിപാലനത്തില്‍നിന്നു പോലീസിന്റെ സിവില്‍വിഭാഗത്തിലക്കു മാറ്റിനിയമിക്കാനുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.
also read:പോലീസിലെ ക്രിമിനലുകളുടെ കണക്കുമായി വിവരാവകാശ രേഖ
ക്രിമിനല്‍ക്കുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നാണ് നിലവിലെ നിയമം.
നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കിയശേഷം കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍ സേനയില്‍നിന്ന് നീക്കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
Post Your Comments