Latest NewsArticleIndiaNewsWriters' CornerEditor's ChoiceReader's Corner

പാടിപ്പഠിപ്പിച്ച പോലെ വീണ്ടും പാടുക, കണ്ണേ മടങ്ങുക…നീയും ആ നരാധമന്‍മാര്‍ക്ക് ഒരു ഇര മാത്രം

ഇത് ഇന്ത്യ…ദൈവത്തിന്റെ സ്വന്തം നാട്….അതിഥി ദേവോ ഭവാ എന്ന് ഉരുവിട്ടിരുന്ന മഹാത്മാക്കളുടെ നാട്……ജാതിയല്ല മനുഷ്യത്വമാണ് ഏറ്റവും വലിയ വികാരം എന്ന് നാഴികയ്ക്ക് നാല്‍പപതു വട്ടം ചൊല്ലിപ്പടിപ്പിച്ച നാട്…..ഒരുപാട് അഭിമാനിക്കുന്നു ഇന്ത്യ എന്ന രാജ്യത്ത് ജനിച്ചതിലും ഇവിടെ ജീവിക്കുന്നതിലും……….ഇത്രയും വാചകങ്ങള്‍ നമ്മള്‍ ഒരുപാട് കേണ്ടിട്ടുണ്ട്, ചിലപ്പോഴൊക്കെ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍….ഇന്നോ? അവള്‍ക്ക് വെറും എട്ട് വയസേ ഉണ്ടായിരുന്നുള്ളൂ. വര്‍ഗീയതയെന്ത്, കാമം എന്ത് എന്ന് തിരിച്ചറിയാനാകാത്ത പ്രായം. എന്നിട്ടും വെറും ഒരു പൂവിനെ പറിച്ചെറിയുന്ന പോലെ അവര്‍ അവളെ പിച്ചിച്ചീന്തിയപ്പോള്‍ ആരെങ്കിലും ഓര്‍ത്തിരുന്നോ ഒരുനേരത്തെ കാമം തീര്‍ക്കാന്‍ വേണ്ടി നിങ്ങള്‍ നശിപ്പിച്ചത് നൂറ് എല്ലുകള്‍ ഒടിയുന്ന വേദനയിലും ഒരു ചെറുപുഞ്ചിരിയോടെ നമ്മെ പ്രസവിച്ച അമ്മമാരുള്‍പ്പെടെയുള്ള സ്ത്രീ കുലത്തെയാണെന്ന്?

ഗോഡ്സെയെ ആരാധിക്കുന്നവരുടെയും നാട്

എത്ര തവണ അവള്‍ കരഞ്ഞട്ടുണ്ടാകും? എത്രതവണ അവള്‍ നിങ്ങളുടെ കാലു പിടിച്ചിട്ടുണ്ടാകും അവളെ ഒന്ന് വെറുതേ വിടാന്‍ വേണ്ടി ? എന്നിട്ട് ആരുടെയെങ്കിലും മനസലിഞ്ഞോ ? ആരെങ്കിലും അവളുടെ കണ്ണീരു കണ്ടോ ? നമുക്കുമുണ്ടാകില്ലേ അതുപോലെ ഒരു കുഞ്ഞ് ? അല്ല, നമ്മളെന്തിന് അത് ചിന്തിക്കണമല്ലേ ? അതിനാണല്ലോ സര്‍വശക്തനായ ദൈവമുള്ളത് ? ഇത്തരം ചോദ്യങ്ങള്‍ക്കുത്തരം തരാന്‍ ഒരു ഭാരതീയനെങ്കിലും കഴിയുമോ ? ഭാരതീയനെന്നല്ല എതെങ്കിലും ഒരു മനുഷ്യ വര്‍ഗത്തിന് അതിനാകുമോ ? ഇല്ല എന്ന് തന്നെയാണ് അതിന്റെ മറുപടി കാരണം , സര്‍വശക്തമാന, കരുണാമയനായ,പ്രപഞ്ചത്തിന്റെ നാഥനായ ആ ശക്തിക്കുപോലും അതിനു കഴിഞ്ഞില്ലെങ്കില്‍ ഒരു മനുഷ്യന് അത് സാധിക്കാന്‍ കഴിയില്ലോ അല്ലേ ?

Image result for ആസിഫ

നമ്മള്‍ എല്ലാം ആശ്രയിക്കുന്ന ആ ദേവിയുടെ മുന്നില്‍ വെച്ചുതന്നെ ഒരു കൂട്ടം നരാധമനന്‍മാര്‍ നിഷ്‌കളങ്കയായ അവളെ ക്രൂരമായി ബലിയാടാക്കിയപ്പോള്‍ ദൈവത്തിനപോലും ഒന്നും ചെയ്യാനായില്ലല്ലോ എന്ന് ഒര്‍ക്കുന്‌പോള്‍ വെറും പുശ്ചവും സഹതാപവും മാത്രമാണ് തോന്നുന്നത്. അങ്ങനെ നോക്കുന്‌പോയല്‍ ഞാന്‍ എന്ന വ്യക്തിയും സര്‍വശക്തിയായ ദൈവവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന് തന്നെ വിശ്വസിക്കേണ്ടി വരും.

ആസിഫയ്ക്ക് നീതി ലഭിക്കില്ല

ജമ്മുവിനടുത്ത് കതുവായിലെ രസന എന്ന ഗ്രാമത്തില്‍ ബാലിക ആസിഫയെ മൂന്ന് തവണയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയായത്. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘം ആ കുഞ്ഞിനെ മാറിമാറി പീഡിപ്പിച്ചു. അതിനുമുന്‍പ്, മയക്കുമരുന്ന് നല്‍കി ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കിക്കിടത്തി. പൂജകള്‍ നടത്തി. കാമസംതൃപ്തിക്ക് വേണ്ടി ദാഹിച്ചിരുന്ന ഒരുത്തനെ അങ്ങ് ദൂരെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നും വിളിച്ചുവരുത്തി. എല്ലാവരും ആര്‍ത്തിതീരുവോളം അവരില്‍ കാമം തീര്‍ത്തു. എന്നിട്ട് കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചു. കൊല്ലുന്നതിന് മുന്‍പ് കൂട്ടത്തിലെ പോലീസുകാരന് ഒരാഗ്രഹം, അവസാനമായി ഒന്നുകൂടെ… എല്ലാവരും മാറിനിന്ന് സഹകരിച്ചു കൊടുത്തു. പിന്നെ കൊന്നു. മരിച്ചുവെന്ന് ഉറപ്പായിട്ടും കരിങ്കല്ലുകൊണ്ട് തലയടിച്ചുപൊളിച്ചു. സമീപത്തെ വനത്തില്‍ കൊണ്ടുപോയി തള്ളി.

പൊലീസ് അന്വേഷണം ദുര്‍ബലമായിരുന്നതിനെത്തുടര്‍ന്ന് ബക്കര്‍വാള്‍ സമുദായത്തില്‍നിന്ന് പ്രതിഷേധമുയര്‍ന്നുതുടങ്ങി. ഇതേത്തുടര്‍ന്ന് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെക്കൂടെ അന്വേഷണത്തിനായി നിയമിച്ചു. അതിലൊരാളായ ദീപക് ഖജൂരിയ എന്ന ഉദ്യോഗസ്ഥന്‍ കേസിലെ മുഖ്യപ്രതികളിലൊരാളാണ്. അഞ്ചുദിവസങ്ങള്‍ക്കുശേഷമാണ് ആസിഫയുടെ മൃതശരീരം കണ്ടെടുത്തത്. ആസിഫ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കപ്പെട്ടിരുന്നു; കൂടാതെ കാലുകളൊടിഞ്ഞ നിലയിലായിരുന്നു. നഖങ്ങള്‍ കറുത്തനിറമായി മാറിയിരുന്നു. ദേഹമാസകലം നീലയും ചുവപ്പുമായ പാടുകളും ദൃശ്യമായിരുന്നു.

അവൾ മുസ്ലീം ആയിരുന്നു

നാടോടിഗോത്രമായ ബഖര്‍വാല്‍ സമുദായത്തില്‍പ്പെട്ട എട്ടുവയസ്സുകാരിയായിരുന്നു ആസിഫ ബാനു. ഈ ഗോത്രവിഭാഗത്തെ പ്രദേശത്തുനിന്ന് ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു മതാന്ധത ബാധിച്ച അക്രമികളുടെ ലക്ഷ്യം. ജനുവരി പത്തിന്, മേയ്ക്കാന്‍ വിട്ടിരുന്ന കുതിരകളെ തിരിച്ചുകൊണ്ടുവരാനായി കാട്ടില്‍ പോയപ്പോഴാണ് ആസിഫയെ കാണാതായത്. കുതിരകള്‍ തിരിച്ചെത്തിയെങ്കിലും ആസിഫ തിരികെയെത്തിയില്ല.

ഇതേത്തുടര്‍ന്ന് ആസിഫയുടെ അച്ഛന്‍ യൂസഫ് പുജ്വല അയല്‍വാസികളെയും നാട്ടുകാരെയുംകൂട്ടി തെരച്ചില്‍ തുടങ്ങി. ടോര്‍ച്ചുകളും കോടാലികളുമായി അവര്‍ ഉള്‍ക്കാടുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആസിഫയെ കണ്ടെത്താനായില്ല. ജനുവരി 12 ആയപ്പോഴാണ് പൊലീസിനെ അവര്‍ വിവരമറിയിച്ചത്. ആരുടെയെങ്കിലുംകൂടെ ഒളിച്ചോടിക്കാണും എന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

രാജ്യസ്നേഹം മുസ്ലീംങ്ങളെ കൊന്നൊടുക്കൽ

പൊലീസ് അന്വേഷണം ദുര്‍ബലമായിരുന്നതിനെത്തുടര്‍ന്ന് ബക്കര്‍വാള്‍ സമുദായത്തില്‍നിന്ന് പ്രതിഷേധമുയര്‍ന്നുതുടങ്ങി. ഇതേത്തുടര്‍ന്ന് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെക്കൂടെ അന്വേഷണത്തിനായി നിയമിച്ചു. അതിലൊരാളായ ദീപക് ഖജൂരിയ എന്ന ഉദ്യോഗസ്ഥന്‍ കേസിലെ മുഖ്യപ്രതികളിലൊരാളാണ്. അഞ്ചുദിവസങ്ങള്‍ക്കുശേഷമാണ് ആസിഫയുടെ മൃതശരീരം കണ്ടെടുത്തത്. ആസിഫ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കപ്പെട്ടിരുന്നു; കൂടാതെ കാലുകളൊടിഞ്ഞ നിലയിലായിരുന്നു. നഖങ്ങള്‍ കറുത്തനിറമായി മാറിയിരുന്നു. ദേഹമാസകലം നീലയും ചുവപ്പുമായ പാടുകളും ദൃശ്യമായിരുന്നു.

2018 ജനുവരി 26നാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചത്. ഈ സംഘത്തിന്റെ കണ്ടെത്തലാണ് കേസിനെ മറ്റൊരു തലത്തിലേക്ക് നയിച്ചത്. ആസിഫയെ തട്ടിക്കൊണ്ടുപോയശേഷം ക്ഷേത്രത്തിലായിരുന്നു പൂട്ടിയിട്ടത്. മയക്കുമരുന്നുകളുപയോഗിച്ച് ആസിഫയെ ബോധരഹിതയാക്കിയശേഷമായിരുന്നു പീഡനം. ഏഴുദിവസത്തോളം ആസിഫയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു. കഴുത്തുഞെരിച്ചും, കല്ലുകൊണ്ട് തലയ്ക്കടിച്ചും അവര്‍ ആ കുട്ടിയെ കൊന്നു. പോലീസിന്റെ റിപ്പോര്‍ട്ടനുസരിച്ച് സഞ്ജി റാം എന്ന മുന്‍സര്‍ക്കാരുദ്യോഗസ്ഥനും ചില പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. ചെളിയും രക്തവും പുരണ്ട വസ്ത്രങ്ങള്‍ കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നു കഴുകിയ ശേഷമാണ് ഫോറന്‍സിക് ലാബിലേക്ക് അയച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി.

എന്നാല്‍ കണ്ടെത്തലുകളെല്ലാം തന്നെ വെള്ളത്തില്‍ വരച്ച വരകള്‍ പോലെയാണ്. എന്തിനായിരുന്നു ഈ ക്രൂരത? അവള്‍ മുസ്ലിമാണ്. മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളുടെ (ആട്ടിടയര്‍) സംഘത്തില്‍ പെട്ടവള്‍. ബ്രാഹ്മണര്‍ മാത്രം താമസിച്ചു പോന്നിരുന്ന രസന എന്ന ഗ്രാമത്തില്‍ അവര്‍ താമസിക്കുകയായിരുന്നു. ഇവരെ അവിടെനിന്നും ഓടിക്കാനാണത്രെ ഇത്ര ഹീനമായ കൃത്യം നടത്തിയത്. പോലീസിന്റെ അന്വേഷണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച കുടുംബത്തോടൊപ്പം ഗുജ്ജാര്‍ സമുദായം കൂടെ ഒന്നടങ്കം പ്രതിഷേധിച്ചപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അവിടന്നിങ്ങോട്ടാണ് സംഭവങ്ങളുടെ ചുരുളഴിയാന്‍ തുടങ്ങുന്നതും. വിഷയം വര്‍ഗ്ഗീയമായി മാറുന്നതും.

ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ പുണ്യസ്ഥലമായ കണക്കാക്കുന്ന ഇടം. ചെരുപ്പിട്ട് ഒരു സാധാരണ മനുഷ്യന്‍ കയറിയാലോ, ഒരു മൃഗം ഉള്ളില്‍ കയറിയാലോ എന്തിനേറെ ആര്‍ത്തവമുള്ള ഒരു സ്ത്രീ കയറിയാല്‍ പോലും അശുദ്ധമാകുമെന്ന് പറയപ്പെടുന്ന ഒരിടം. അവിടെയാണ് എട്ടു വയസുകാരിയായ ഒരു പെണ്‍കുട്ടി തനിക്ക് എന്താണ് സംഭവിക്കുന്നത് എന്നു പോലും അറിയാതെ അസഹനിയമായ വേദനയും പേറി എട്ടു ദിവസം നരകയാതന അനുഭവിച്ചത്. അന്യമതസ്ഥര്‍ ക്ഷേത്രത്തില്‍ കേറിയാല്‍ വര്‍ഗീയ കലാപം പൊട്ടിപുറപ്പെടുന്ന രാജ്യമാണ് ഇന്ത്യ. അതേ ക്ഷേത്രം ഒരു മുസ്ലിം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള താവളമായി ഉപയോഗിക്കാന്‍ ഹിന്ദു വര്‍ഗീയ വാദികള്‍ക്ക് ഒരു മടിയുമില്ല. അപ്പോള്‍ തന്നെ മനസിലായില്ലെ ഇവരുടെയൊക്കെ ഭക്തി എങ്ങിനെയുള്ളതാണെന്ന്.

നമ്മുടെ മനസാക്ഷിയോട് പോലും നമുക്ക് ഇതിനൊരു ന്യായീകരണം പറയാനാകില്ല. കാരണം ഇത് ഇന്ത്യയിലെ ആദ്യത്തെ സംഭവമല്ല. കുറച്ച് നാളുകള്‍ക്ക് മുമ്പ് നാം എല്ലാം ഞെട്ടലോടെ കേട്ട ഒരു വാര്‍ത്തയുണ്ടായിരുന്നു. ഡല്‍ഹിയില്‍ രാത്രിയല്‍ ബസ്സില്‍ വെച്ച് ഒരു പെണ്‍കുട്ടി അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ശേഷം കൊല്ലപ്പെട്ടു. നമ്മള്‍ അവളെ നിര്‍ഭയ എന്ന് വിളിച്ചു. അന്ന് നിര്‍ഭയയായിരുന്നെങ്കില്‍ ഇന്ന് ആസിഫ. ഒരുപക്ഷേ ഇവിടെയും നമ്മള്‍ പഴയ പല്ലവി തന്നെ പറയേണ്ടി വരും. കണ്ണേ മടങ്ങുക…………പക്ഷേ ഒന്നോര്‍ത്തോളൂ…..ഞാനും നീയും എന്റമ്മയും നിന്റെ അമ്മയും ഒരു പെണ്ണാണ്. നാളെ അവര്‍ക്കും ഇത് സംഭവിക്കുമ്പോള്‍ പാടിപ്പഠിപ്പിച്ച പോലെ നീയും പാടുക വീണ്ടും….. കണ്ണേ മടങ്ങുക………

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button