രാജ്യത്തെ പ്രമുഖ വാര്‍ത്താചാനലുകളായ ടൈംസ് നൗവിനും റിപ്പബ്ലിക് ടിവിക്കും സീ ന്യൂസിനും എതിരെ എഴുത്തുകാരൻ രാമചന്ദ്ര ഗുഹ. ഈ ചാനലുകള്‍ രാജ്യത്തിന് നാണക്കേടാണെന്ന് രാമചന്ദ്ര ഗുഹ ട്വിറ്ററിൽ കുറിച്ചു. ടൈംസ് നൗ’വിലെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എന്നെ വിളിച്ചെങ്കിലും താന്‍ അത് നിരസിച്ചെന്നും അവര്‍ ചെയ്യുന്ന പലകാര്യങ്ങളിലും ചെയ്യാതിരിക്കുന്ന കാര്യങ്ങളിലുമുള്ള എതിര്‍പ്പാണ് ഇതിന് കാരണമെന്നും ഗുഹ ചൂണ്ടിക്കാട്ടി.
ഈ നിലപാട് തന്നെയാകും റിപ്പബ്ലിക് ടിവിക്കും സീ ന്യൂസിനുമെതിരേ സ്വീകരിക്കുകയെന്നാണ് ഗുഹ ട്വീറ്റ് ചെയ്തത്. സീ ന്യൂസ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ജെയ്പൂര്‍ സാഹിത്യോത്സവവും താന്‍ ബഹിഷ്‌കരിക്കുമെന്നും ഗുഹ വ്യക്തമാക്കി.
Post Your Comments