മുംബൈ: റിപ്പബ്ലിക് ടിവിക്കെതിരെ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി. സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ഇടപെടലിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് റിപ്പബ്ലിക് ടി.വിയുടെ അഭിഭാഷകയായ മാളവിക ത്രിവേദിയോട് കോടതി രൂക്ഷമായ ചോദ്യങ്ങള്‍ ഉന്നയിച്ചത്. നിങ്ങള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനും വക്കീലും ജഡ്ജിയുമാകുകയാണെങ്കില്‍ ഞങ്ങളെന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ദിനകര്‍ ദത്തയും ജസ്റ്റിസ് ജി,എസ് കുല്‍ക്കര്‍ണിയും അടങ്ങിയ ബെഞ്ചാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.
ഒരു കേസില്‍ ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് പൊതുജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനമെന്ന് കോടതി ചോദിച്ചു. നരഹത്യയാണോ, ആത്മഹത്യാണോ എന്നറിയുന്നതിന് മുന്‍പ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ ഒരു ചാനല്‍ കയറി കൊലപാതകമാണെന്ന് പറയുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനമെന്നും ബെഞ്ച് ചോദിക്കുകയുണ്ടായി.
Post Your Comments