സൗദി: സൗദി അറേബ്യ കൂടുതൽ സാമൂഹ്യ മാറ്റങ്ങളിലേക്ക്. ദുബായിയിൽ ആദ്യമായി അറബ് ഫാഷൻ വീക്ക് കൊണ്ടാടി. ജീൻ പോൾ ഗോട്ടിജെർ, റോബർട്ടോ കാവല്ലി എന്നിവരാണ് സൗദിയിലെ ഈ മാറ്റത്തിനു ചുക്കാൻ പിടിച്ചത്. ചൊവാഴ്ച്ചയാണ് ഇത് ആരംഭിച്ചത്.
read also: സിറിയയിലെ സൈനിക ഇടപെടലിനെ കുറിച്ച് സൗദി കിരീടാവകാശി
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി പല ഡിസൈനർമാരാണ് ഈ നാല് ദിവസം ഇവിടെ ഒത്തുകൂടുന്നത്. റിയാദിലെ അറബ് ഫാഷൻ കൗൺസിൽ പ്രസിഡണ്ട് പ്രിൻസസ് നൗറ ബിൻ ഫൈസൽ അൽ സൗദാണ് പരിപാടി ഉൽഘാടനം ചെയ്തത്. റിയാദിലെ റിറ്റ്സ് കൽട്രോണിൽ നടന്ന ഫാഷൻ വീക്ക് ഉൽഘാടന ചടങ്ങിൽ വിവിധ ഡിസൈനർമാർ പങ്കെടുത്തു.
സൗദി അറേബ്യയ്ക്ക് എല്ലായിപ്പോഴും ഫാഷൻ താല്പര്യമുള്ള ഒന്നാണെന്ന് നൌറ പറഞ്ഞു. മേശമേലെ ചിത്രത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ഫാഷനെന്നും കൗൺസിൽ മറ്റു പല പരിപാടികളും നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്ന് അവർ പറഞ്ഞു.
Post Your Comments