സൗദി: നിരന്തരമായി ആക്രമണം നേരിടേണ്ടി വരുന്ന സിറിയയ്ക്ക് വേണ്ട സൈനിക സഹായം നൽകുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. കഴിഞ്ഞ ശനിയാഴ്ച സിറിയയിലുണ്ടായ രാസായുധ ആക്രമണത്തിൽ 60ഓളം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തെ തുടർന്ന് സിറിയയ്ക്ക് വേണ്ട സഹായങ്ങൾ നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു.
ALSO READ:സൂക്ഷിക്കുക; സൗദിയില്‍ ഇത്തരം കടകളില്‍ റെയ്ഡ് ശക്തമാക്കി അധികൃതര്‍
സിറിയയയ്ക്കുമേൽ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിന് ലോകരാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന് സൗദി മുൻ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു. ചർച്ചകൾ നടത്തി പ്രശ്‌നപരിഹാരം കണ്ടെത്താൻ ലോകരാജ്യങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments