ന്യൂഡല്‍ഹി: മൂന്നു കോടി രൂപ ഐഡിബിഐ ബാങ്കിന്‍മേല്‍ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐയുടെ നടപടി തിരിച്ചടവ് മുടങ്ങിയ ലോണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ്.
read also: കേരള ബാങ്കിനു അനുമതിക്കുവേണ്ടിയുള്ള അപേക്ഷയില്‍ റിസര്‍വ് ബാങ്ക് തീരുമാനം ഇങ്ങനെ
പിഴ ചുമത്തിയിരിക്കുന്നത് ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് 1949 ന്‍റെ 46 (4)ഐ. 47എ1(സി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എന്ന് നോട്ടീസില്‍ ആര്‍ബിഐ വ്യക്തമാക്കി. ഇത് ബാങ്കിന്‍റെ മറ്റ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും നോട്ടീസില്‍ പറയുന്നു.
വരുമാനം തിരിച്ചറിയലും ആസ്തി വര്‍ഗീകരണവും സംബന്ധിച്ച് ആര്‍ബിഐ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ആര്‍ബിഐ പരിശോധന ശക്തമാക്കിയത് പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാതട്ടിപ്പിന്‍റെ പശ്ചാത്തലത്തിലാണ്. വന്‍ തുകകള്‍ പൊതുമേഖല ബാങ്കുകളില്‍ നിന്ന് കടമെടുത്ത് തിരിച്ചടയ്ക്കാതെ ബാങ്കിന് ബാധ്യതയാകുന്ന സംഭവങ്ങള്‍ നിയന്ത്രിക്കാനാണ് ആര്‍ബിഐയുടെ നടപടി.
Post Your Comments