മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ വരവോടെയാണ് രാജ്യത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ടെലികോം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായത്. ആറു വർഷങ്ങൾക്ക് മുൻപ് ഒരു ജിബി 2ജി ഡേറ്റയ്ക്ക് 375 രൂപ വാങ്ങിയിരുന്ന ടെലികോം കമ്പനികളെയെല്ലാം അടിയറവ് പറയിച്ചു കൊണ്ടാണ് ജിയോ ഇന്ത്യൻ വിപണി കീഴടക്കിയത്.
2012 ൽ 375 രൂപ ആയിരുന്ന ഒരു ജിബി ഡേറ്റയുടെ വില 2016 ൽ 152 രൂപയായി കുത്തനെ കുറഞ്ഞു. പക്ഷെ ജിയോ വന്നതോടെ കേവലം 10 രൂപയ്ക്കും 2.5 രൂപയ്ക്ക് വരെ 4ജി ഡേറ്റ വേണ്ടുവോളം ലഭിക്കാൻ തുടങ്ങി. ഹവാർഡ് ബിസിനസ് സ്കൂളിൽ അടുത്തിടെ പുറത്തിറങ്ങിയ 34 പേജുള്ള പഠന ഗവേഷണ റിപ്പോർട്ടിൽ ജിയോയുടെ മുന്നേറ്റത്തെ കുറിച്ചും ഇത് ഇന്ത്യയെ എങ്ങനെ സ്വാധീനിച്ചുവെന്നും പറയുന്നുണ്ട്.
മൂന്നു വർഷം മുന്‍പ് രാജ്യത്തെ ഡേറ്റാ ഉപയോഗം 20 കോടി ജിബി ആയിരുന്നു. എന്നാൽ 2018 ജിയോ വന്നതോടെ ഇത് 100 കോടി ജിബിയായി ഉയർന്നു. 1,500 രൂപയുടെ 4ജി ഫോൺ കൂടി ജിയോ അവതരിപ്പിച്ചതോടെ ഡേറ്റാ ഉപയോഗം വീണ്ടും വർദ്ധിച്ചു. ഇനി ജിയോ ബ്രോഡ്ബാൻഡ് കൂടി വരുന്നതോടെ കൂടുതൽ മാറ്റങ്ങൾ വരുമെന്നും സാങ്കേതിക ലോകത്ത് ഇന്ത്യയ്ക്ക് വൻ മുന്നേറ്റം നടത്താൻ സാധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു .
Post Your Comments