KeralaLatest NewsNews

പുതിയ നായര്‍ ചാനല്‍ വരുന്നു : സംപ്രേക്ഷണം വിഷുമുതല്‍

ഓൺലൈൻ ചാനലുകൾക്ക് ഇന്ന് പതിവിലുമധികം പ്രസക്തിയുണ്ട്. എല്ലായ്പ്പോഴും വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മലയാളിയ്ക്ക് അത്രയെളുപ്പമല്ല ടെലിവിഷൻ പ്രവർത്തിപ്പിക്കാനും അതിൽ തന്നെ കണ്ണും നാട്ടു അവന്റെ സമയം കളയാനും. മാത്രമല്ല ടെലിവിഷൻ പോലെയുള്ള ഉപകരണങ്ങളുടെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകളുമൊന്നും ഇത്തരം ഓൺലൈൻ ചാനലുകൾക്കുണ്ടാവുകയുമില്ല എന്നതാണ് ഇത്തരം സാധ്യതകളെ വർധിപ്പിക്കുന്നതും. ഓൺലൈൻ പോർട്ടലുകൾ തുടങ്ങി വച്ച അതെ വിപ്ലവ വഴിയിലൂടെ തന്നെയാണ് യൂട്യൂബ് ചാനലുകളും കടന്നു വരുന്നത്, അതിൽ ഏറ്റവും പുതിയതാണ് നായർ ടുഡേ.

യാത്ര ചെയ്യുമ്പോഴും വളരെ ഗൗരവതരമായി ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോഴും ഇത്തരം ചാനലുകൾ വഴി വാർത്തകൾ ലഭ്യമാകും എന്നത് ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. കയ്യിലൊരു ആൻഡ്രോയിഡ് ഫോൺ ഉണ്ടെങ്കിൽ , അതിൽ ഡേറ്റയും ഉണ്ടെങ്കിൽ ലോകം മാറി മറിയുന്നത് വിരൽ തുമ്പിൽ നിന്നറിയാം. കാലം മാറുമ്പോൾ മാറി വരുന്ന സാങ്കേതിക വിദ്യകൾ ഇങ്ങനെയൊക്കെ തന്നെയാണ് മനുഷ്യന് പ്രയോജനപ്പെടുക. വാർത്തകളും വിശേഷങ്ങളുമറിയാതെ , സമയമില്ലാത്തതു കൊണ്ട് മാത്രം അവ ഉപേക്ഷിക്കേണ്ടി വരുന്നവർക്ക് വേണ്ടി തന്നെയാണ് ഓൺലൈൻ മാധ്യമങ്ങൾ ഇത്തരം പുതിയ പ്രവണതകളുമായി രംഗത്തേയ്ക്ക് വരുന്നത്.

ലോകമെങ്ങുമുള്ള മലയാളിയ്ക്ക് വാർത്തകളും വിജ്ഞാനപ്രദമായ പരിപാടികളും ആസ്വദിക്കാനുള്ള മാർഗവുമായാണ് നായർ ടുഡേ യൂട്യൂബിലെത്തുന്നത്. കാഴ്ചക്കാർക്ക് തികച്ചും സൗകര്യപ്രദമായി ഫ്രീയായി സബ്സ്ക്രൈബ് ചെയ്യാൻ കഴിയും എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും.വാർത്തകൾ കൂടാതെ സമകാലീനവും പരമ്പരാഗതവുമായ നിരവധി പരിപാടികൾ കൂട്ടിയിണക്കി തന്നെയാണ് നായർ ടുഡേ പ്രേക്ഷകരിലേക്കെത്തുന്നത്. ഭാരതത്തിന്റെ പാരമ്പര്യവും ഇപ്പോഴും ഉയർത്തിപ്പിടിക്കുന്ന മൂല്യത്തിൽ ഊന്നിയുള്ള പരിപാടികളും വിജ്ഞാനവും വിനോദവും ഇടകലർന്ന ശൈലിയും നായർ ടുഡേയുടെ മാറ്റ് കൂട്ടിയിരിക്കുന്നു. ഈ വരുന്ന ഏപ്രിൽ പതിനഞ്ചു മുതൽ ഈ യൂട്യൂബ് ചാനൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. സാമൂഹികമായി പോലും മൂല്യച്യുതി നേരിടുന്ന ഒരു സമൂഹത്തിലേക്ക് ഇത്തരം ഇടപെടീലുകൾ കൊണ്ട് വരുന്ന ചെറിയ മാറ്റങ്ങൾക്ക് പോലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി സമൂഹം.

നായർ ടുഡേ വിശേഷങ്ങളറിയാൻ ഇത്രയേ ചെയ്യേണ്ടതുള്ളൂ, NAIR TODAY എന്ന യൂട്യൂബ് ചാനെൽ സന്ദർശിക്കുക, സബ്സ്ക്രൈബ് ചെയ്യുക. പിന്നെ വായിക്കാനോ, ടെലിവിഷൻ കാണാൻ എവിടെയെങ്കിലും ഇരിക്കാനോ സമയം കളയേണ്ടതില്ല. വാർത്തകൾ ഏതു സമയവും പ്രേക്ഷകരുടെ കൈവിരൽ തുമ്പിലുണ്ടാകും. അതുതന്നെയാണ് നായർ ടുഡേ നൽകുന്ന ഉറപ്പും

shortlink

Related Articles

Post Your Comments

Related Articles


Back to top button