സദാചാര പോലീസ് ചമഞ്ഞ് ഒരുകൂട്ടം ആള്ക്കാര് യുവതിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ഇവര്‍ യുവതിയുടെ മുഖത്ത് അടിക്കുന്നതും ചവിട്ടുന്നതും മുടിക്കുത്തില്‍ പിടിച്ച് വലിക്കുന്നതുമൊക്കെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം വിവാദമായതോടെ പോലീസ് രംഗത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തു.
യുവതിയെ മര്‍ദിച്ചവര്‍ മദ്യപിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. വിവാഹമുറപ്പിച്ച പെണ്‍കുട്ടി അന്യമതസ്ഥനായ യുവാവിനൊപ്പം സഞ്ചരിച്ചുവെന്നാരോപിച്ചാണ് 12 പുരുഷന്മാരുടെ സംഘം പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചത്. അസമിലാണ് സംഭവം.
പെണ്‍കുട്ടിയെ ചവിട്ടുന്നതിന്റേയും മുടിപിടിച്ചു വലിക്കുന്നതിന്റേയും അതിക്രൂരമായ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സംഘം ചേര്‍ന്ന് പെണ്‍കുട്ടിയേയും സുഹൃത്തിനേയും മര്‍ദ്ദിക്കുക മാത്രമല്ല അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്ത്തുകക്കൂടിച്ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ :- വിവാഹമുറപ്പിച്ച പെണ്‍കുട്ടി അന്യമതത്തില്‍പ്പെട്ട സുഹൃത്തിന്റെ കൂടെ സഞ്ചരിക്കുന്നതില്‍ പ്രകോപിതരായാണ് സംഘം അവരെ വളഞ്ഞത്.
അവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചാണ് മര്‍ദ്ദിച്ചതെന്ന് പിന്നീട് സംഘം സമ്മതിച്ചു. 12 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സദാചാരഗുണ്ടായിസം അവസാനിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ഈ സംഭവങ്ങള്‍ വര്‍ഗീയ ലഹളയ്ക്കു വഴിയൊരുക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments