തിരുവനന്തപുരം: ആർസിസിയില്‍ ചികില്‍സാ പിഴവ് മൂലം വനിതാ ഡോക്ടര്‍ മരിച്ചെന്ന് ആരോപണം. മരിച്ച ഡോ:മേരി റെജിയുടെ ഭർത്താവ് ഡോ:റെജി ജേക്കബിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആർസിസി അന്വേഷണം പ്രഖ്യാപിച്ചു.
ആദ്യം ബാധിച്ച അർബുദം ചികില്‍സിച്ചു ഭേദമാക്കിയ ശേഷം വയറിലെ പ്ലീഹയിൽ രോഗ ബാധ കണ്ടെത്തിയതിനെ തുടർന്ന് ആർസിസിയിൽ ചികില്‍സ തേടിയതിനിടെയാണ് മരണം സംഭവിച്ചത് . ശസ്ത്രക്രിയ മുതല്‍ പിഴവ് സംഭവിച്ചെന്നാണ് ഭര്‍ത്താവും റാസൽഖൈമയില്‍ ഫിസിഷ്യനുമായ റെജി ആരോപിക്കുന്നത്. പലവട്ടം ആവശ്യപ്പെട്ടിട്ടും വിദഗ്ധ ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല. മറ്റെങ്ങോട്ടെങ്കിലും റഫര്‍ ചെയ്യാനും വൈകി . ഒടുവിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിര്‍ദ്ദേശം നല്‍കിയെന്ന് ആര്‍ സി സി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യൻ അറിയിച്ചു . നിയമ നടപടി അടക്കം സ്വീകരിക്കുമെന്നും ഡോ.റെജി പറഞ്ഞു.
Post Your Comments