KeralaLatest NewsNews

വരൾച്ച താങ്ങാനാകാതെ കേരളം : കടുത്ത ജലക്ഷാമത്തിൽ പുനലൂർ നഗരം

പുനലൂർ : കല്ലടയാറ്റിൽനിന്നു പുനലൂർ കുടിവെള്ള പദ്ധതിയിലേക്കുള്ള ഇൻടേക്ക് വെല്ലിൽ വെള്ളം എത്താതായതോടെ നഗരത്തിൽ കടുത്ത ജലക്ഷാമം. ദിവസവും 250 ലക്ഷം ലിറ്റർ വീതം പമ്പ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 15 ലക്ഷം ലിറ്റർ മാത്രമാണ് പമ്പ് ചെയ്യുന്നത്.

രാവിലെ കല്ലടയാറ്റിലെ കിണർ തുറന്നു ശുചീകരണം നടത്തിയെങ്കിലും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. നഗരസഭയുടെ മിക്ക വാർഡുകളിലും കുടിവെള്ളം മുടങ്ങി. കല്ലട ജലസേചന പദ്ധതിയിലെ ലുക്ക്ഔട്ട് വഴി കല്ലടയാറ്റിലേക്ക് വരും ദിവസങ്ങളിൽ ആവശ്യത്തിന് വെള്ളം ശേഖരിക്കാനാകൂ. ജപ്പാൻ, കുണ്ടറ പദ്ധതി അടക്കം രണ്ട് ഡസനോളം പദ്ധതികൾക്കാണ് കല്ലടയാറ്റിൽ നിന്ന് വെള്ളം എടുക്കുന്നത് . ഒന്നര മാസം മുമ്പ് സമാന പ്രശ്നമുണ്ടായപ്പോൾ കൂടുതൽ വെള്ളം കല്ലടയാറ്റിലേക്ക് ഒഴുകിയിരുന്നു.

കല്ലടയാറ്റിലെ ജലനിരപ്പ് ഉയർത്താൻ പേപ്പർമിൽ തടയണയുടെ ഉയരം വർധിപ്പിക്കുന്നതിന് തീരുമാനമെടുത്തെങ്കിലും ഒന്നും നടന്നില്ല. കല്ലടയാറ്റിൽ വരും ദിവസങ്ങളിൽ ജലനിരപ്പ് വീണ്ടും താഴ്ന്നാൽ രൂക്ഷമായ ക്ഷാമവും മേഖലയിൽ അനുഭവപ്പെടുക . പുനലൂർ താലൂക്ക് ആശുപത്രിയിൽ മാത്രം ദിവസം അഞ്ച് ലക്ഷംത്തോളം ലിറ്റർ വെള്ളമാണ് വേണ്ടിവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button