പത്തനാപുരം : കേരള കോണ്‍ഗ്രസി(ബി)ന്റെ തലവൂര്‍ നടുത്തേരിയിലെ പാര്‍ട്ടി ഓഫീസ് അടിച്ചുതകർത്തു. ബോര്‍ഡുകളും ഓഫീസിനുമുന്നിലുള്ള ആസ്ബസ്റ്റോസ് ഷീറ്റുകളും ചെടിച്ചട്ടികളും നശിപ്പിച്ചു.
പാര്‍ട്ടി ചെയര്‍മാന്റെയും എം.എല്‍.എ.യുടെയും ചിത്രമുള്ള ഫ്ളക്സ് ബോര്‍ഡുകളും അടിച്ചുതകര്‍ക്കുകയും കൊടികള്‍ നശിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 11 വരെ ഓഫീസില്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെയാണ് അക്രമം നടന്നതെന്നാണ് അനുമാനം. അഞ്ച് ബൈക്കുകളിലായി എത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (ബി) പ്രകടനവും യോഗവും നടത്തി. കുന്നിക്കോട് പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments