KeralaLatest NewsNews

എസ്‍എഫ്‍ഐ നേതാക്കൾക്ക് ചട്ടം ലംഘിച്ച് പരീക്ഷ എഴുതാൻ സർവ്വകലാശാലയുടെ സഹായം

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ചട്ടം മറികടന്ന് പരീക്ഷയെഴുതാന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അനുമതി. എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയംഗം മുഹമ്മദ് അനീസ്, മറ്റൊരു നേതാവായ പ്രവീണ്‍ എംപി എന്നിവര്‍ക്കാണ് നിയമവിരുദ്ധമായ സൗജന്യം അനുവദിച്ചത്. ആദരാഞ്ജലി പോസ്റ്റർ വിവാദത്തിൽ നടപടിക്ക് വിധേയരായ വിദ്യാർത്ഥികൾക്കാണ് മതിയായ ഹാജർ ഇല്ലാതിരിക്കെ പരീക്ഷ എഴുതാൻ സർവ്വകലാശാല നേരിട്ട് അനുമതി നൽകിയത്.

പരീക്ഷ എഴുതാൻ എഴുപത്തഞ്ച് ശതമാനം ഹാജർ വേണമെന്നിരിക്കെ ഇരുവർക്കും അമ്പത് ശതമാനം ഹാജർ മാത്രമാണുള്ളത്. ഇവർ പരീക്ഷ എഴുതാൻ യോഗ്യരല്ലെന്ന് സർവ്വകലാശാലയെ കോളേജ് അറിയിക്കുകയും ചെയ്തിരുന്നു. ഇന്നാണ് പരീക്ഷയ്ക്ക് തുടമാകുന്നത്. ഹാൾടിക്കറ്റ് അനുവധിച്ച് കൊണ്ട് ഇന്നലെ രാവിലെ സർവ്വകലാശാല പ്രസിദ്ധീകരിച്ച പട്ടികയിൽ ഇരുവരും ഉണ്ടായിരുന്നില്ല. അറ്റൻഡൻസ് പ്രോഗ്രസ് സർട്ടിഫിക്കറ്റില്ലെന്നതായിരുന്നു കാരണമായി കാണിച്ചിരുന്നത്.

ഇന്നലെ രാവിലെ സര്‍വ്വകലാശാല പുറത്തിറക്കിയ നോമിനല്‍ റോള്‍ പട്ടികയില്‍ 40, 41 സ്ഥാനങ്ങളിലായുള്ള രണ്ടു പേരുടെയും പേരുകള്‍ക്ക് നേരെ പരീക്ഷ എഴുതാന്‍ യോഗ്യരല്ല എന്ന് വ്യക്തമാക്കാനായി no apc എന്ന് രേഖപ്പെടുത്തിയിരുന്നു. രാത്രിയോടെ ഇരുവരേയും ഉൾപ്പെടുത്തി പട്ടിക പുനർപ്രസിദ്ധീകരിച്ചു. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും ചട്ടലംഘനവും നടന്നിട്ടുണ്ടെന്നാണ് ആരോപണം. സംഭവത്തിൽ പ്രതികരിക്കാൻ സർവ്വകലാശാല അധികൃതർ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button