കൊച്ചി : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ദേവസ്വം താല്‍ക്കാലിക ജീവനക്കാര്‍ അപമാനിക്കുന്നുവെന്ന പരാതിയില്‍ ഹൈക്കോടതി ഇടപെടുന്നു. സ്ത്രീകളായ ഭക്തജനങ്ങളുടെ സുരക്ഷക്കായി ഹിന്ദു വനിത പോലിസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ക്ഷേത്രത്തിൽ ആവശ്യമായ വനിത സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണം . അത് നടപ്പാനാകുന്നില്ലെങ്കിൽ ഹിന്ദു മതവിശ്വാസികളായ വനിത പോലിസ് ഉദ്യോഗസ്ഥരെ ക്ഷേത്രത്തില്‍ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
തൃശൂര്‍ എസ്പിയോട് ഇതു സംബന്ധിച്ച നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തിന് നില്‍ക്കുന്നവര്‍ക്ക് ദേവസ്വം സുരക്ഷ ജീവനക്കാര്‍ ദേഹോപദ്രവമുണ്ടാകുന്നു എന്നതായിരുന്നു ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയ പരാതി. 2016 ഓഗസ്റ്റ് 20ന് ഒരു വിശ്വാസി ഇതു സംബന്ധിച്ച പരാതി നൽകിയിരുന്നു. രജിറേറ്റര്‍ഡ് പോസ്റ്റലായും കോടതിക്ക് പരാതികൾ ലഭിച്ചു .ഈ പരാതികളുടെ അടിസ്ഥാനത്തിൽ കോടതി കേസെടുക്കുകയായിരുന്നു.
ആവശ്യത്തിന് വനിതാ സിവില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണം. മതിയായ ജീവനക്കാരില്ലെങ്കില്‍ ഡ്യൂട്ടിയിലുള്ളവര്‍ സമയം ക്രമപ്പെടുത്തണം എന്നി നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനെ ഇത്തരം സംഭവങ്ങളില്‍ കുറ്റപ്പെടുത്തുകയും ചെയ്തു. സ്ഥിരമായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദേവസ്വം ബോർഡിന്റെ വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.സുരക്ഷ ഇല്ല എന്ന പരാതിയില്‍ ദേവസ്വം ബോര്‍ഡിനെ മാത്രമെ കുറ്റപ്പെടുത്താനാകൂ എന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
Post Your Comments