KeralaLatest NewsNews

ബാര്‍ കോഴക്കേസ് ; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റി

തിരുവനന്തപുരം : ബാർ കോഴക്കേസിൽ വിജിലൻസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന്  കെ .പി സതീശനെ മാറ്റി. ആഭ്യന്തര സെക്രട്ടറി ഫയലിൽ ഒപ്പുവെച്ചു. ഇന്ന് വൈകിട്ടോടെ ഉത്തരവിറങ്ങും. സതീശൻ ഹാജരാകുന്നതിനെ മാണിയുടെ അഭിഭാഷകൻ എതിർത്തിരുന്നു. എല്‍ഡിഎഫ്  സര്‍ക്കാരാണ് സതീശനെ പ്രോസിക്യൂട്ടറായി നിയമിച്ചത്.

ബാര്‍കോഴക്കേസ് പ​രി​ഗ​ണി​ക്കു​ന്ന വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ വി​ജി​ല​ൻ​സ് അ​ഭി​ഭാ​ഷ​ക​നെ ചൊ​ല്ലി ഇന്ന് ത​ർ​ക്കം നടന്നിരുന്നു. വി​ജി​ല​ൻ​സി​നു​വേ​ണ്ടി സ്‌പെഷ്യല്‍ പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. സ​തീ​ശ​ൻ ഹാ​ജ​രാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം രൂ​ക്ഷ​മാ​യ​ത്. സ​തീ​ശ​ൻ ഹ​ജ​രാ​യ​തി​നെ വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശ​ക​ൻ എ​തി​ർ​ത്തി​ർ​ത്തി​രു​ന്നു. സ​തീ​ശ​നെ​തി​രെ മാ​ണി​യു​ടെ അ​ഭി​ഭാ​ഷ​ക​നും രം​ഗ​ത്തെ​ത്തിയിരുന്നു.

ഇ​തോ​ടെ വി​ഷ​യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ട്ടു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഹാ​ജ​രാ​യാ​ൽ ആ​കാ​ശം ഇ​ടി​ഞ്ഞു വീ​ഴു​മോ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. അ​ഭി​ഭാ​ഷ​ക​രു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രാ​ണ് വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button