കൊച്ചി: മുന്‍ മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴ ഹര്‍ജി പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മാറ്റി. അടുത്ത മാര്‍ച്ച് 15ലേയ്ക്കാണ് മാറ്റിയത്. അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ നടപടി. കൂടാതെ കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് പ്രോസിക്യൂഷന്‍ അനുമതി സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി നല്‍കിയ സമയം ഇന്നവസാനിച്ചിരുന്നു.
പൂട്ടികിടക്കുന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശാണ് ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍ വിജിലന്‍സിന്റെ ആദ്യ റിപ്പോര്‍ട്ടില്‍ മാണിക്കെതിരെ തെളിവുണ്ടായിരുന്നില്ല. എന്നാല്‍ വി എസ് അച്യുതാനന്ദന്‍ കേസുമായി മുന്നോട്ട് പോകുകയായിരുന്നു.
Post Your Comments