NewsInternational

മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച്‌​ നാ​ലു​വ​ര്‍​ഷ​ത്തി​നു ശേ​ഷം കുഞ്ഞ് ജനിച്ചു

ബെ​യ്​​ജി​ങ്​: മാ​താ​പി​താ​ക്ക​ള്‍ മ​ര​ണ​പ്പെ​ട്ട്​ നാ​ലു വ​ര്‍​ഷ​ത്തി​നു ശേ​ഷം കു​ഞ്ഞ്​ ജ​നി​ച്ചു. 2013 ൽ കാറപകടത്തിൽ മരിക്കുന്നതിന് മുൻപ് മാ​താ​പി​താ​ക്കളുടെ അ​ണ്ഡ​വും ബീ​ജ​വും സം​യോ​ജി​പ്പി​ച്ച്‌​ ഭ്രൂ​ണ​മായി ശീ​തീ​ക​രി​ച്ചു സൂ​ക്ഷിച്ചു വെച്ചതിനാലാണ് ഇത് സാധ്യമായത്. ഇ​രു​വ​രും വ​ന്ധ്യ​ത നി​വാ​ര​ണ ചി​കി​ത്സ​ക്കാ​യി സമീപിച്ച കി​ഴ​ക്ക​ന്‍ ചൈ​ന​യി​ലെ നാ​ന്‍​ജി​ങ്ങി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ദ്ര​വാ​വ​സ്​​ഥ​യി​ലു​ള്ള നൈ​ട്ര​ജ​ന്‍ നിറച്ച ടാ​ങ്കി​ല്‍ മൈ​ന​സ്​ 196 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ൽ ഭ്രൂ​ണം സൂ​ക്ഷി​ച്ച​ത്.

Read Also: യു.എ.ഇയിൽ നിർമ്മിച്ച ആദ്യ സാറ്റലൈറ്റ് അടുത്ത വർഷത്തോടെ വിക്ഷേപിക്കും

ദമ്പതികൾ മരിച്ചതോടെ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ള്‍ ഇൗ ​ഭ്രൂ​ണം ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നാ​യി പോ​രാടുകയും ഭ്രൂ​ണം കൈ​മാ​റാ​ന്‍ കോ​ട​തി ഉ​ത്ത​ര​വിടുകയും ചെയ്‌തു. എന്നാൽ ചൈ​ന​യി​ല്‍ വാ​ട​ക​
ഗ​ര്‍​ഭ​ധാ​ര​ണം നി​രോ​ധി​ച്ച​തോടെ ലാ​വോ​സി​ലെ വാ​ട​ക​ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ന്​ സ​ഹാ​യി​ക്കു​ന്ന ഏ​ജ​ന്‍​സി​യെ മാതാപിതാക്കൾ സമീപിച്ചു. ദ്ര​വാ​വ​സ്​​ഥ​യി​ലു​ള്ള നൈ​ട്ര​ജ​ന്‍ സൂ​ക്ഷി​ച്ച ബോ​ട്ടി​ലു​മാ​യി യാ​ത്ര​ചെ​യ്യാ​ന്‍ വി​മാ​ന​കമ്പനികൾ അനുവദിക്കാത്തതിനെ തുടർന്ന് ഭ്രൂ​ണ​മ​ട​ങ്ങി​യ പെ​ട്ടി​യു​മാ​യി കാ​ര്‍ വ​ഴി​യാ​ണ്​​ അ​വ​ര്‍ ലാ​വോ​സി​ലെ​ത്തി​യ​ത്. 2017 ഡി​സം​ബ​റി​ല്‍ ടി​യാ​ന്‍​ഷ്യ​ന്‍ എ​ന്ന ആ​ണ്‍​കു​ഞ്ഞ്​ പി​റ​ന്നെങ്കിലും കുഞ്ഞിന്റെ പൗരത്വവും പിതൃത്വവും പ്രശ്‌നമാകുകയും നീണ്ട പോരാട്ടത്തിനൊടുവിൽ മുത്തശ്ശി മുത്തശ്ശന്മാർ തങ്ങളുടെ കൊച്ചുമകനെ സ്വന്തമാക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button