ഇടതുപക്ഷ സർക്കാരിൻ്റെ ഭരണത്തിൻ കീഴിൽ നിയമപാലക സഖാക്കൾക്ക് ആവേശവും ആത്മവിശ്വാസവും വർദ്ധിച്ചെന്ന വിമർശനവുമായി അഡ്വ. ജയശങ്കർ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് ഞങ്ങൾക്കു പുല്ലാണ് എന്ന് മുദ്രാവാക്യം വിളിച്ചിരുന്ന യുവ വിപ്ലവകാരികളെയും മനുഷ്യാവകാശ ലംഘനത്തിൽ പരിതപിക്കുന്ന സാംസ്കാരിക നായകളെയും മാത്രം കാണ്മാനില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഇടതുപക്ഷ സർക്കാരിൻ്റെ ഭരണത്തിൻ കീഴിൽ നിയമപാലക സഖാക്കൾക്ക് ആവേശവും ആത്മവിശ്വാസവും വർദ്ധിച്ചു.
തിരൂരങ്ങാടിയിൽ സ്ത്രീകളെയും കുട്ടികളെയും വീടുകയറി തല്ലി; വരാപ്പുഴയിൽ നിരപരാധിയെ വീട്ടിൽ നിന്നും വലിച്ചിറക്കി ചവിട്ടി കൊന്നു, പാലക്കാട്ട് ദലിത് യുവാവിനെ സ്വൈരംകെടുത്തി ആത്മഹത്യയിലേക്കു തളളിവിട്ടു…
ഉമ്മൻചാണ്ടിയല്ല കേരള മുഖ്യമന്ത്രി; തിരുവഞ്ചൂർ രാധാകൃഷ്‌ണനോ രമേശ് ചെന്നിത്തലയോ അല്ല ആഭ്യന്തരമന്ത്രി. ഇവിടെ ശക്തനായ മുഖ്യമന്ത്രിയുണ്ട്, ഒന്നാന്തരം ഉപദേശകനുണ്ട്, പ്രഗത്ഭനായ പൊലീസ് മേധാവിയുമുണ്ട്.
പോലീസ് ഞങ്ങൾക്കു പുല്ലാണ് എന്ന് മുദ്രാവാക്യം വിളിച്ചിരുന്ന യുവ വിപ്ലവകാരികളെയും മനുഷ്യാവകാശ ലംഘനത്തിൽ പരിതപിക്കുന്ന സാംസ്കാരിക നായകളെയും മാത്രം കാണ്മാനില്ല. എവിടെ പോയോ എന്തോ?
Post Your Comments