
തിരുവല്ല: പത്തു വര്‍ഷത്തിനു ശേഷം അരുണ്‍ കൊലപാതകത്തിലെ പ്രതി പോലീസ് പിടിയില്‍. ഇപ്പോള്‍ പിടിയിലായിരിക്കുന്നത് നന്നൂരിലെ അരുണ്‍കുമാര്‍ കൊലക്കേസിലെ പ്രതിയാണ്.
കേസിനാസ്പദമായ സംഭവം നടന്നത് 2007 നവംബറിലാണ്. അരുണ്‍ കുമാര്‍ കൊല്ലപ്പെടുമ്പോള്‍ പ്രതിക്ക് പതിനഞ്ച് വയസ് മാത്രമായിരുന്നു പ്രായം. അന്ന് ഇയാളിലേക്ക് അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും അന്വേഷണം എത്തിയിരുന്നില്ല.
read also: റേഡിയോ ജോക്കിയുടെ കൊലപാതകം; കേസില്‍ അബ്ദുല്‍ സത്താര്‍ ഒന്നാം പ്രതി
എന്നാല്‍ കഴിഞ്ഞയിടെ കേസിന്റെ പുനരന്വേഷണത്തിലേക്ക് ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യം വഴിതുറക്കുകയായിരുന്നു. ഇയാള്‍ കൊല്ലപ്പെട്ട അരുണ്‍കുമാറിന്റെ അടുത്ത ബന്ധുവാണ്. ഇവരുടെ രണ്ടു സുഹൃത്തുക്കള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments