ന്യൂഡല്‍ഹി: താജ്മഹലിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും ഈ വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഷാജഹാന്‍ താജ്മഹലിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന വഖഫ് ബോര്‍ഡിന്റെ വാദത്തിലാണ് സുപ്രീം കോടതി ഉത്തരവ്.
also read:2019 വരെ താജ്മഹലില്‍ പോകരുത്; കാരണം ഇതാണ്
താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഷാജഹാന്റെ ഒപ്പുള്ള രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച സമയാണ് സുപ്രീം കോടതി വഖഫ് ബോർഡിന് അനുവദിച്ചിട്ടുള്ളത്.
Post Your Comments