Latest NewsIndiaNews

2019 വരെ താജ്മഹലില്‍ പോകരുത്; കാരണം ഇതാണ്

2018 ല്‍ സന്ദര്‍ശന യോഗ്യമല്ലാത്ത ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക ഫോഡോര്‍ ട്രാവല്‍ ഗൈഡ് പുറത്തിറക്കി. ഈ പട്ടികയില്‍ ഇന്ത്യയുടെ അഭിമാനമായ താജ്മഹലും ഉണ്ട്. ഈ നോ ലിസ്റ്റിന് പിന്നിലെ കാരണങ്ങള്‍ പല തരം സുരക്ഷാഭീഷണികളും അറ്റകുറ്റ പണികളും ഒക്കെയാണ്.

ഈ വര്‍ഷമാദ്യം മുതല്‍ താജ്മഹല്‍ സമ്പൂര്‍ണ ശുചീകരണത്തിന് വിധേയമാകുന്നു. ഇതാദ്യമായാണ് നിര്‍മിച്ചതിനു ശേഷം താജ്മഹല്‍ മുഴുവനായി വൃത്തിയാക്കുന്നത്. താജ്മഹല്‍ വൃത്തിയാക്കുന്നത് മണ്ണ് കൊണ്ടും മറ്റും നിര്‍മിച്ച ഒരു പ്രത്യേക പേസ്റ്റ് ഉപയോഗിച്ചാണ്. വൃത്തിയാക്കലിന്റെ പുരോഗതിക്കനുസരിച്ചു താജ്മഹലിന് ചളിയുടെ നിറം വരും. ഇത് താജ്മഹലിന്റെ ഭംഗി കുറക്കുന്ന കാഴ്ചയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കഴിയാന്‍ 2019 പകുതിയെങ്കിലും ആവും. ഇവര്‍ അത് വരെ കാത്തിരിക്കാന്‍ യാത്രികരോട് പറയുന്നു.

കാലാവസ്ഥാ വ്യതിയാനം കാരണം എവറസ്റ്റ് കയറുന്നതും സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുണ്ട്. ഇവര്‍ മുന്‍വര്‍ഷങ്ങളിലെ മരണ നിരക്ക് ചൂണ്ടിക്കാട്ടുന്നു. ചില ഇടങ്ങളില്‍ ഇടിഞ്ഞു തുടങ്ങിയതിനാല്‍ ചൈനയിലെ വന്മതിലും സുരക്ഷിതമല്ല. മ്യാന്‍മറിലെ റോഹിന്‍ഗ്യ കലാപം അവിടെയെത്തുന്ന സഞ്ചാരികള്‍ക്കു ഭീഷണിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button