തിരുവനന്തപുരം: മഴ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഏപ്രില്‍ 14 മുതല്‍ കേരളത്തില്‍ വേനല്‍മഴ കനക്കും. പതിനാലുമുതല്‍ ഇടിമിന്നലോട് കൂടി മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രിയില്‍ ചെയിയ തോതില്‍ ഇടിമിന്നലോട് കൂടിയ മഴ കേരളത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും ഉണ്ടായിട്ടുണ്ട്. മഴ ശക്തിപ്രാപിക്കുന്നതോടെ വേനല്‍ച്ചൂടിന് ആശ്വാസമാകും.
മഴയ്ക്ക് അനുകൂലമായ തരത്തിലാണ് കാറ്റിന്റെ ഗതിയും വേഗതയും. ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. മാര്‍ച്ച് ഒന്ന് മുതല്‍ ഇപ്പോള്‍ വരെ കേരളത്തില്‍ 17 ശതമാനം അധികം വേനല്‍മഴ ലഭിച്ചിട്ടുണ്ട്. 55.6 മില്ലി മീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 65 മില്ലി മീറ്റര്‍ മഴ പെയ്തിട്ടുണ്ട്.
ഇത്തവണ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂടാണ് അനുഭവപ്പെടുന്നത്. നിലവില്‍ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. മാര്‍ച്ച് ഒന്ന് മുതല്‍ രേഖപ്പെടുത്തിയ താപനിലയില്‍ ശരാശരി താപനിലയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് കോഴിക്കോട് ജില്ലയിലെന്ന് മീറ്ററോളജിക്കല്‍ സെന്റര്‍ ഡയറക്ടര്‍ എസ്. സന്തോഷ് പറഞ്ഞു.
Post Your Comments