Latest NewsIndiaNews

പൊലീസ് റെയ്ഡ്; കെട്ടിടത്തിൽനിന്ന് ചാടി രണ്ട് ലൈംഗികത്തൊഴിലാളികൾ മരിച്ചു

മുംബൈ: കെട്ടിടത്തിൽനിന്ന് ചാടിയ രണ്ട് ലൈംഗീകതൊഴിലാളികൾ മരിച്ചു. പൊലീസ് റെയ്ഡിനെത്തിയതറിഞ്ഞാണ് ഇവർ ചാടിയത്. സംഭവം നടന്നത് ദക്ഷിണ മുംബൈയിലെ ഡി.ബി മാർഗിലാണ്. ഇവിടെയുള്ള മൂന്നുനിലകെട്ടിടത്തിൽ റെയ്ഡിനായി പൊലീസെത്തിയത് ഇന്നലെ രാത്രിയിലാണ്.

എന്നാൽ‌, താഴത്തെ നിലയിലേക്ക് പൊലീസ് പ്രവേശിച്ചപ്പോൾതന്നെ, ഇവിടെയുണ്ടായിരുന്ന ആളുകൾ മുകളിലത്തെ നിലയിലേക്കും റെയ്ഡ് വിവരം അറിയിക്കുകയായിരുന്നു. ഈസമയം, ലൈംഗീകതൊഴിലാളികൾ മറ്റ് വഴികളിലൂടെയും ജനാലകളിലൂടെയും പുറത്തേക്ക് കടക്കാൻ ശ്രമിച്ചു.

read also: വീട്ടിൽ വിളിച്ചുവരുത്തിയ ലൈംഗികത്തൊഴിലാളി മരിച്ചു; പിന്നീട് സംഭവിച്ചത്

എന്നാൽ, രണ്ടുസ്ത്രീകൾ ജനാലവഴി കയറുകെട്ടി രക്ഷപെടാനുളള ശ്രമത്തിനിടെ നിലത്തേക്ക് പതിച്ചു. വീണത് അൻപതും മുപ്പതും വയസുവരുന്ന രണ്ടുപേരാണ്. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഇരുവരും പശ്ചിമബംഗാൾ സ്വദേശികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button