കൊച്ചി•യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട എല്‍.ഡി.എഫിന് എറണാകുളം തൃക്കാക്കര നഗരസഭാ ഭരണം നഷ്ടമായി. അധ്യക്ഷ ഉൾപ്പടെയുള്ള എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നു.
കോൺഗ്രസ് വിമതനും വൈസ്ചെയർമാനുമായിരുന്ന സാബു ഫ്രാൻസിസ് പിൻതുണ പിൻവലിച്ചതോടെയാണ് ത്യക്കാക്കര നഗരസഭയിൽ അവിശ്വാസത്തിന് കളമൊരുങ്ങിയത്. യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സാബു ഫ്രാൻസിസ് ഉൾപ്പടെ ഇരുപത്തിരണ്ടുപേർ അനുകൂലിച്ചു.
നാൽപത്തിമൂന്നംഗ നഗരസഭയിൽ യുഡിഎഫിന് ഇപ്പോള്‍ ഇരുപത്തിരണ്ടുപേരുടെ പിന്‍തുണയുണ്ട്. കേവലഭൂരിപക്ഷമുണ്ടെങ്കിലും അഭിപ്രായസമന്വയത്തോടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുക എന്നത് യു.ഡി.എഫിന് വലിയ വെല്ലുവിളിഉഅനു.
നഗരസഭ അധ്യക്ഷ കെ.കെ.നീനു അടക്കമുള്ള ഇരുപത് എൽ.ഡി.എഫ് കൗൺസിലർമാരും സി.പി.എം വിമതൻ എം.എം.നാസറും യോഗത്തിന് എത്തിയില്ല. അഴിമതിരഹിത ഭരണം യു.ഡി.എഫ് അട്ടിമറിച്ചെന്ന് അരോപിച്ച് ഇടതുമുന്നണി പ്രവർത്തകൾ നഗരസഭാമന്ദിരത്തിലേക്ക് പ്രകടനം നടത്തി.
Post Your Comments