വാഷിങ്ടണ്‍: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടുന്നവര്‍ക്ക് കിടിലന്‍ ഓഫറുമായി ഫെയ്‌സ്ബുക്ക്. അത്തരം ദുരുപയോഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പാരിതോഷികം നല്‍കാനാണ് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ തീരുമാനം.
ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളിലെ ശേഖരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നതിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുന്നത്.
അതിഗുരുതരമായ ശ്രദ്ധയില്‍പ്പെടുത്തുന്നവര്‍ക്ക് 40,000 ഡോളര്‍ രൂപ വരെ സമ്മാനം ലഭിക്കും. ഇതുവരെ എട്ട് കോടിയിലധികം ആളുകളുടെ വിവരങ്ങള്‍ കേബ്രിജ് അനലറ്റിക്കയാണ് ഫെയ്സ്ബുക്ക് കൈക്കലാക്കിയത്.
ഇതില്‍ ഭൂരിഭാഗവും അമേരിക്കക്കാരാണ്. ഇക്കൂട്ടത്തില്‍ 11 ലക്ഷം പേര്‍ ബ്രിട്ടനില്‍ നിന്നുള്ളവരാണ്. അഞ്ച് കോടിയോളം ഉപയോക്താക്കളുടെ വിവരങ്ങളാണ് കേംബ്രിജ് അനലറ്റിക്ക ചട്ടവിരുദ്ധമായി കൈവശം വെച്ചതെന്നായിരുന്നു നേരത്തെയുള്ള വിവരം.
Post Your Comments