
പന്തീരാങ്കാവ്: കഴിഞ്ഞദിവസം ഡിണ്ടുഗൽ നടന്ന അപകടത്തിൽ ഗുരുതരാവസ്ഥയിൽ മധുരയിലെ ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാഴയൂർ അഴിഞ്ഞിലം കളത്തിൽതൊടി അബ്ദുൽ റഷീദിന്റെ മകൻ ഫായിസ് (12) മരിച്ചു.
അപകടം നടന്ന ദിവസം തന്നെ ഫായിസിന്റെ പിതാവ് അബ്ദുൽ റഷീദ്(42), മാതാവ് റസീന (35), സഹോദരങ്ങളായ ലാമിയ (13), ബാസിൽ (12) എന്നിവർ മരണപ്പെട്ടിരുന്നു. അത്യാസന്നനിലയിലായിരുന്ന ഫായിസ് അടിയന്തരശസ്ത്രക്രിയക്ക് വിധേയനായെങ്കിലും രക്ഷിക്കാനായില്ല. ബാസിലിന്റെ ഇരട്ട സഹോദരനാണ് ഫായിസ്.
ചെന്നൈയിൽ ജോലി ചെയ്യുന്ന പിതാവിനൊപ്പം കൊടൈക്കനാലിൽ വിനോദയാത്ര പോയി തിരിച്ച് വരുമ്പോഴാണ് അപകടം. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രിയാണ് നാലുപേരുടെയും മൃതദേഹങ്ങൾ അഴിഞ്ഞിലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കിയത്. ഫായിസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലെത്തിക്കും.
Post Your Comments