KeralaLatest News

നാളെ ഹർത്താൽ

പാലക്കാട്: നാളെ ഹർത്താൽ. പോ​​​ലീ​​​സ് ചോ​​​ദ്യം​​ ചെ​​​യ്യാ​​​ൻ വി​​​ളി​​​പ്പി​​​ച്ച ദ​​​ളി​​​ത് യു​​​വാ​​​വ് തൂങ്ങി മരിച്ച സംഭവത്തിൽ കുറ്റക്കാരനായ എഎസ്ഐക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയാണ് എലപ്പുള്ളി പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും ഹർത്താൽ.

ഹ​​​ർ​​​ത്താ​​​ലി​​​നി​​​ടെ കെ​​എ​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​നു ക​​​ല്ലെ​​​റി​​​ഞ്ഞ കേ​​​സിൽ സന്തോഷ് ഉൾപ്പടെ നാല് പേരെ പോലീസ് പ്രതി ചേർക്കുകയും 64,000 രൂ​​​പ പി​​​ഴ​​​യ​​ട​​യ്ക്കാ​​​ൻ കേ​​​സ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ക​​​സ​​​ബ പോ​​​ലീ​​​സ് ആ​​​വ​​​ശ്യ​​​പ്പെടും ചെയ്തു. കേ​​​സി​​​ലെ ര​​​ണ്ടു​​​പ്ര​​​തി​​​ക​​​ൾ പി​​​ഴ​​​യ​​​ട​​​ച്ചെ​​​ങ്കി​​​ലും സാ​​​ന്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ട് കാ​​​ര​​​ണം സ​​​ന്തോ​​​ഷിനും മ​​​റ്റൊ​​​രു പ്ര​​​തി​​​ക്കും പിഴ അടക്കാൻ ആയില്ല. കൂ​​​ലി​​​പ്പ​​​ണി​​​ക്കാ​​​രനായ സന്തോഷിനോട് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് സ്റ്റേ​​​ഷ​​​നി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​സ​​​ബ എ​​എ​​​സ്ഐ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു​​​. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച വൈകിട്ട് വീ​​​ടി​​​നു​​​ സ​​​മീ​​​പ​​​ത്തെ മ​​​ര​​​ത്തി​​​ൽ സ​​​ന്തോ​​​ഷ് തൂങ്ങി മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

Also read ;തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് നീക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button