കാഞ്ഞങ്ങാട് : ഇന്നലെ രാവിലെയാണ് കാസർകോട് കാഞ്ഞങ്ങാട് കൊവ്വൽ ഏ.കെ.ജി.ക്ലബിനു സമീപത്തുനിന്നും നാലു വയസുള്ള ആൺകുട്ടിയെ സമീപ വാസികൾ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.
ഹിന്ദി മാത്രം സംസാരിക്കുന്ന സോനം എന്ന കുട്ടി പ്രദേശത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളിൽ ആരുടെയെങ്കിലും മകനാകും എന്ന കണക്കുകൂട്ടലിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ സമൂഹമാധ്യമങ്ങളിലും കുട്ടിയുടെ ചിത്രവും വീഡിയോയും സഹിതം വാർത്ത പരന്നു. കൊവ്വലിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശി രാജുവിന്റെ മകനാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാർ രാജുവിനെ വിവരമറിയിച്ചു. ഇതോടെ രാജു ഹൊസ്ദുർഗ് സ്റ്റേഷനിൽ എത്തി ചൈൽഡ് ലൈൻ പ്രവർത്തകരുടെ സാന്നിധ്യത്തിൽ കുട്ടിയെ ഏറ്റുവാങ്ങി.
സമീപത്തുള്ള ബന്ധുവീട്ടിൽ സോനത്തെ രാജു തന്നെ കൊണ്ടുവിട്ടിരുന്നു. രാവിലെ ഉറക്കമുണർന്ന സോനം ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് സ്വന്തം വീട്ടിലേയ്ക്ക് പുറപ്പെട്ടതാണ്. എന്നാൽ വഴി നിശ്ചയമില്ലാതെ ചുറ്റിത്തിരിയുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഉദ്യോഗസ്ഥരാണ് സോനത്തിനെ മുഴുവൻ സമയവും സംരക്ഷിച്ചത്.കുറച്ചു സമയംകൊണ്ടുതന്നെ പോലീസുകാരും സോനവും നല്ല അടുപ്പത്തിലായി. അതുകൊണ്ട് തന്നെ സോനം ആവശ്യപ്പെട്ട സാധനകളൊക്കെ പോലീസുകാർ വാങ്ങിക്കൊടുക്കുകയും ചെയ്തു.
Post Your Comments