ഫാറോക്ക്: ഏര്‍വാടിയില്‍ കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. മലപ്പുറം വാളൂര്‍ പഞ്ചായത്ത് മേലെ പുതുക്കോട് കരിമ്പില്‍പൊറ്റ ചന്ദ്രന്‍തൊടി മുഹമ്മദ്(60) , മകള്‍ ചാലിയം ബീച്ച് റോഡ് കോവില്‍കാരന്റകത്ത് ഷംസുദ്ദീന്‌റെ ഭാര്യ മുംതാസ്(35) എന്നിവരാണ് മരിച്ചത്. മുഹമ്മദും ഭാര്യയും മക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബം ഞായറാഴ്ച്ച രാത്രിയാണ് തീര്‍ത്ഥാടനത്തിനായി ഏര്‍വാടിയിലെത്തിയത്. തിരിച്ചുവരും വഴിയാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. പതിനൊന്നംഗ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ തമിഴ്‌നാട്ടിലുള്ള പൊള്ളാച്ചി – മുതുമല റോഡില്‍ കരൂരിനു സമീപം ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് എല്ലാവരേയും പുറത്തെടുത്തത്. പക്ഷേ ആശുപത്രി യിലെത്തിച്ചപ്പോഴേയ്ക്കും മുഹമ്മദും മകള്‍ മുംതാസും മരിച്ചു.
മുഹമ്മദിന്‌റെ ഭാര്യ സുഹ്‌റ(55) മക്കള്‍ മുഹമ്മദ് സിനാന്‍(28), ആഷിഖ് റഹ്മാന്‍(26), മുനീറ(32) മുംതാസിന്‌റെ മക്കളായ ഷിജില നര്‍ഗീസ്(13), ആയിഷ ഫന്‍ഹ(12), ഷഹന ഷെറിന്‍(10) എന്നിവരെ ഗുരുതര പരുക്കുകളോടെ കരൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിന്‌റെയും മകളുടെയും മൃതദ്ദേഹം ബുധനാഴ്ച്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. പൊതുദര്‍ശനത്തിനു ശേഷം മുഹമ്മദിന്റെ മൃതദ്ദേഹം പേങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും മുംതാസിന്‌റെ ചാലിയത്തും സംസ്‌കരിക്കും. ഏന്തീന്‍കുട്ടി, ഇബ്രാഹീം, സുബൈദ, അബ്ദുള്‍ റസാഖ്, അബൂബക്കര്‍ എന്നിവരാണ് മരിച്ച മുഹമ്മദിന്‌റെ സഹോദരങ്ങള്‍.
യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്തിയ യുവാവിന് സംഭവിച്ചത്
Post Your Comments