ഷാർജ: കാമുകിയെ കൊലപ്പെടുത്തിയ ശ്രീലങ്കൻ യുവാവ് പിടിയിൽ. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. യുവതി ഷാർജയിൽ ഒരു പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. ഇരുവരും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി ശാരീരിക ബന്ധവും ഉണ്ടായിരുന്നു. ഇവർ വിവാഹം ചെയ്യാനിരുന്നതിനിടെ യുവതി മറ്റൊരു ജോലി ലഭിച്ചെന്ന് പറഞ്ഞ് അജ്മാനിലേയ്ക്ക് മാറി. അധികം വൈകാതെ തന്നെ യുവാവ് ആ വാർത്ത അറിഞ്ഞു. യുവതി അജ്മാനിൽ ഒരു വേശ്യാലയത്തിലാണ് ഉള്ളത്.
also read:രോഹിന്ഗ്യന് അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി യുഎഇ
വിവരമറിഞ്ഞ യുവാവ് പ്രണയിനിയെ തിരക്കി അജ്മാനിൽ എത്തി. ആദ്യം സംസാരിക്കാൻ വിസമ്മതിച്ച യുവതി പിന്നീട് സംസാരിക്കാൻ തയ്യാറായി. സംസാരിക്കുന്നതിനിടെ യുവതിയുടെ ബാഗിൽ നിന്ന് യുവാവ് ഒരു കത്തി കണ്ടെടുത്തു. യുവാവ് കത്തിയെടുത്ത് മാറ്റി പോക്കെറ്റിൽ ഇട്ടു. തന്നെ ഒരിക്കലും ശല്യം ചെയ്യരുതെന്ന് യുവതി പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് യുവാവ് യുവതിയുടെ കാലിൽ കുത്തി. കത്തി വലിച്ചൂരി യുവതി സ്വയം കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് കുഴഞ്ഞു വീണു. യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Post Your Comments